ഒരിടവേളയ്ക്ക് ശേഷം വീണ്ടും വാര്‍ത്തകളില്‍ സജീവമായിരിക്കുകയാണ് നടന്‍ ബാല. സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ച പോസ്റ്റാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്.കഴിഞ്ഞ ദിവസം അമ്മാവന്‍റെ മകളും മുറപ്പെണ്ണുമായ കോകിലയെ പരിചയപ്പെടുത്തുന്നതായിരുന്നു പോസ്റ്റ്.കോകില ഉണ്ടാക്കി തന്ന ഭക്ഷണത്തിന്റെ വിശേഷങ്ങളും ബാല പങ്കുവെച്ചു.
ഇപ്പോഴിതാ കോകിലയെ ചേർത്ത് നിർത്തിയുള്ള ഫോട്ടോയ്ക്ക് ബാല കുറിച്ച വാക്കുകളും അതിന് വന്ന ആരാധകരുടെ കമന്‍റുകളുമാണ് ചര്‍ച്ചയാകുന്നത്.എൻ്റെ ത്യാഗങ്ങൾ ഭീരുത്വമല്ല. എൻ്റെ കൃതജ്ഞതയായി പരിഗണിക്കുക. 16 വർഷത്തിനുശേഷം ഞാൻ സമാധാനത്തിലും ദൈവസ്നേഹത്തിലും ജീവിക്കുന്നു. അതിൻ്റെ അർത്ഥം ഞാൻ എൻ്റെ ഭൂതകാലത്തെ മറക്കുന്നുവെന്നല്ല, ബാലയുടെ കുറിച്ചു.
പോസ്റ്റ് ആരാധകര്‍ ഏറ്റെടുത്തു. അതേസമയം കോകിലയുമായി വിവാഹനിശ്ചയം കഴിഞ്ഞോയെന്ന ആകാംഷയുമായി നിരവധി പേര്‍ കമന്‍റ് ബോക്സിലെത്തി. എന്നാല്‍ താരം ചോദ്യങ്ങള്‍ക്കൊന്നിനും മറുപടി നല്‍കിയിട്ടില്ല.
ബാലയുടെ ആദ്യ വിവാഹം ഗായിക അമൃത സുരേഷുമായിട്ടായിരുന്നു. ആ വിവാഹത്തിൽ അവന്തിക എന്നൊരു മകളും ബാലയ്ക്കുണ്ട്. ശേഷം ഇരുവരും ബന്ധം വേർപ്പെടുത്തി. ബാല വിവാഹമോചനത്തിനുശേഷം ഡോക്ടര്‍ എലിസബത്തിനെ വിവാഹം ചെയ്തു. ബാലയുടെ രണ്ടാം വിവാഹം ഏറെ ചർച്ചയായിരുന്നു. എന്നാല്‍ കുറച്ച് നാളുകളായി ഇരുവരും അകന്ന് കഴിയുകയാണ്. എലിസബത്ത് നിലവില്‍ വിദേശത്താണ്.
ഒരു കാലത്ത് പ്രണയ നായകനായും വില്ലനായും സഹനടനായുമെല്ലാം തിളങ്ങിയിരുന്ന ബാല കരൾ മാറ്റിവെയ്ക്കൽ ശസ്ത്രക്രിയയ്ക്കുശേഷം ഏറെക്കാലം വിശ്രമത്തിലായിരുന്നു. അടുത്തിടെയാണ് വീണ്ടും സിനിമകളിൽ അഭിനയിച്ച് തുടങ്ങിയത്.