രാഹുല്‍ സദാശിവന്‍ സംവിധാനം ചെയ്യുന്ന പ്രണവ് മോഹന്‍ലാല്‍ ചിത്രം ‘ഡീയസ് ഈറേ’യുടെ പുതിയ പോസ്റ്റർ പുറത്ത്. പ്രണവ് അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ ലുക്ക് ആണ് പോസ്റ്ററിലുള്ളത്. ഇതുവരെ കാണാത്ത ലുക്കിലാണ് താരം എത്തുന്നതെന്ന പ്രത്യേകതയുമുണ്ട്.

ഹൊറർ ത്രില്ലർ ചിത്രമായാണ് ‘ഡീയസ് ഈറേ’ ഒരുക്കുന്നത്. പ്രണവിന്റെ പിറന്നാളായ ഇന്ന് ആശംസയോടൊപ്പമാണ് ചിത്രത്തിന്റെ അണിയറപ്രവർത്തകർ പോസ്റ്റർ പുറത്തുവിട്ടത്. ഭ്രമയുഗം, ഭൂതകാലം എന്നീ ഹൊറര്‍ ത്രില്ലർ ചിത്രങ്ങള്‍ക്കു ശേഷം രാഹുല്‍ ഒരുക്കുന്ന ചിത്രമാണ് ‘ഡീയസ് ഈറേ’.

ചക്രവർത്തി രാമചന്ദ്ര, എസ്. ശശികാന്ത് എന്നിവർ ചേർന്നാണ് ചിത്രം നിർമിക്കുന്നത്. ഹൊറർ ഗണത്തിൽപെടുന്ന സിനിമയുടെ തിരക്കഥ നിർവഹിക്കുന്നതും രാഹുൽ തന്നെയാണ്. സിനിമയുടെ ആർട്ട് ചെയ്യുന്നത് ജ്യോതിഷ് ശങ്കർ. ഛായാഗ്രഹണം: ഷെഹ്‌നാദ് ജലാൽ ISC, എഡിറ്റിങ് ഷഫീഖ് മുഹമ്മദ് അലി. ചിത്രം ഈ വർഷം തന്നെ തിയറ്ററുകളിലെത്തും.

ENGLISH SUMMARY:

A new poster for Pranav Mohanlal's upcoming horror thriller, 'Deeya Ree,' directed by Rahul Sadasivan, has been released. The poster, unveiled on Pranav's birthday, showcases the actor in a never-before-seen avatar for his character. 'Deeya Ree' is Rahul Sadasivan's latest horror thriller, following his acclaimed films 'Bramayugam' and 'Bhoothakalam.'