കേരള കോണ്‍ഗ്രസ് ബിയുടെ പഴയ അവസ്ഥയിലും കഷ്ടമാണ് സമാജ് വാദി പാര്‍ട്ടിയുടെ ഇപ്പോഴത്തെ അവസ്ഥ. അച്ഛനും മകനും തമ്മില്‍ പൊരിഞ്ഞ അടി. ഞങ്ങളുടെ പാര്‍ട്ടിയെ മുലായത്തിന്റെ പാര്‍ട്ടി അനുകരിക്കുന്നു എന്നു പറഞ്ഞ് ബാലകൃഷ്ണപിള്ള ഒരു വാര്‍ത്താ സമ്മേളനം നടത്താന്‍ സാധ്യതയുണ്ട്. സംഗതി ഇപ്പോള്‍ അടിച്ചടിച്ച് നിയമയുദ്ധത്തിലെത്തി. മകന് അഖിലേഷ് യാദവിനെ ആദ്യം മുലായം പാര്‍ട്ടിക്കു പുറത്താക്കി. പിന്നെ തിരിച്ചെടുത്തു. മകന് പക്ഷേ യോഗം വിളിച്ച് സ്വയം അങ്ങ് ദേശീയ അധ്യക്ഷനായി.
പാര്‍ട്ടിയുടെ പേരും ചിഹ്നമായ സൈക്കിളും തനിക്ക് വേണം എന്നാണ് അച്ഛന്റെ ആവശ്യം. പേര് പിന്നെ ബ്രാക്കറ്റിട്ട് എടുക്കാം. സൈക്കിളിന്റെ ഓരോ വീലും ഓരോര്ത്തര്ക്ക് നല്‍കാനായിരിക്കും സാധ്യത. ഏതായാലും അമര്‍സിങ് തിരിച്ച് ആ പാര്‍ട്ടിയിലേക്ക വന്നതോടെയാണ് സംഗതികളൊക്കെ ഒന്നുഷാറായി കിട്ടിയത്. ഏതായാലും ബിജെപിക്കാര്‍ക്ക് സന്തോഷമായിക്കാണും