കെ മുരളീധരന് ഇങ്ങനെ നിരാഹാരമൊക്കെ തുടങ്ങി വരുമ്പോള്‍ ബിജെപി നിരാഹാരം ഒരു റൗണ്ട് പൂര്‍ത്തിയാക്കി ആദ്യത്തെയാളെ ആശുപത്രിയിലുമാക്കി. ഈ മുരളീധരന് എന്ന പേരുകാരെവച്ച് നിരാഹാരം തുടങ്ങിയാല്‍ നല്ലതാണെന്ന വല്ല വിശ്വാസവും പാര്ട്ടിക്കാര്ക്കുണ്ടോ എന്നറിയില്ല. കെ. മുരളീധരന് നിരാഹാരത്തിന് കൂട്ടുള്ളത് ബിജെപിയിലെ വിവി രാജേഷാണ്. കുറച്ച് ദിവസത്തേക്ക് ഇനി രാജേഷിനെ ചര്‍ച്ചക്ക് കിട്ടില്ല. ചാനലുകാര് ശ്രദ്ധിച്ചോണം
രാജേഷിന്റെ നിരാഹാരം തുടങ്ങിയ സമയത്താണ് വി. മുരളീധരന്റെ നിരാഹാരകാലത്തേതെന്ന് പറഞ്ഞ് ഒരു വീഡിയോ പുറത്തു വന്നത്. മാനേജ്മെന്റുകളുമായി ഒത്തുകളിച്ചു എന്ന ചീത്തപ്പേരു കേട്ടുകൊണ്ടിരിക്കുന്ന സിപിഎമ്മുകാര്‍ അതങ്ങ് നന്നായി പ്രചരിപ്പിച്ചു. സമരത്തിനിടെ മുരളീധരന് മാമുണ്ണാന്‍ പോകുന്നതിന്റെ ദൃശ്യങ്ങളാണെന്നാണ് അവര്‍ പറഞ്ഞത്
പക്ഷേ ഈ ദൃശ്യം വച്ചു മാത്രം മുരളി പുട്ടടിക്കാന്‍ പോയതാണെന്ന് പറയാന്‍ പറ്റില്ല. അഥവാ അത്താഴമുണ്ണാന്‍ പോകണമെന്ന് തോന്നിയാലും ഇങ്ങനെ പരസ്യമായി ആളുകളൊക്കെ നില്ക്കുമ്പോള് ഇറങ്ങിപ്പോകുമോ? പിന്നെ , മനുഷ്യനല്ലേ വേറെ വല്ല ആവശ്യത്തിനു പോയിക്കൂടാ എന്നില്ലല്ലോ