കൊച്ചിയില്‍ ഇന്നലെ ഒരു വമ്പന്‍ റിലീസ് നടന്നു. ജയിലില്‍ നിന്നായിരുന്നു റിലീസ്. സിപിഎം മുന്‍ ഏരിയാകമ്മിറ്റി സെക്രട്ടറിയായ സക്കീര്‍ ഹുസൈന്റെ റിലീസ്. സംഭവം അണികള്‍ ആഘോഷമാക്കി.
സ്വന്തം പാര്‍ട്ടിഭരിക്കുമ്പോള്‍ ജയിലില്‍ കിടക്കേണ്ടി വന്നെങ്കിലും സക്കീര്‍ ഹുസൈന് മാധ്യമങ്ങളോട് മാത്രമേ ദേഷ്യമുള്ളു. പിന്നെ ഒരു പൊടിക്ക് പൊലീസിനോടും.