മികച്ച കോമഡി താരത്തിനുള്ള ദേശീയ പുരസ്കാര നിര്‍ണയത്തിന് റിസര്‍വ് ബാങ്കിനെക്കൂടി പരിഗണിക്കണമെന്നൊരു ശുപാര്‍ശയുണ്ട്. അമ്മാതിരിയാണല്ലോ ആര്‍ബിഐയുടെ ഇപ്പോഴത്തെ പെര്‍ഫോര്‍മെന്‍സ്. നോട്ട് നിരോധനം നിലവില്‍ വന്ന് 40 ദിവസം കഴിയുമ്പോള്‍ 60 തീരുമാനങ്ങള്‍ കൈകൊണ്ട സ്ഥാപനമാണത്. ശരാശരി ദിനേന ഒന്നര തീരുമാനങ്ങവീതം ആര്‍ബിഐ കൈകൊണ്ടിട്ടുണ്ട്.