ഇന്നും നമ്മുടെ നിയമസഭ ചേര്‍ന്നിരുന്നു. ബജറ്റ് ചോര്‍ന്നു എന്നൊക്കെ പറഞ്ഞും ബജറ്റിനെ അംഗീകരിക്കുന്നില്ല എന്നൊക്കെ പറഞ്ഞും പ്രതിപക്ഷം പ്രശ്നമുണ്ടാക്കിയെങ്കിലും ഇപ്പോള്‍ അതേ ബജറ്റ് ചര്‍ച്ചയില്‍ ഇവരൊക്കെ സജീവമായി പങ്കെടുത്ത് വിജയിപ്പിക്കുന്നുണ്ട്. പക്ഷേ പൊലീസാണ് താരം. എന്നും ഭരണപ്രതിപക്ഷക്കാര്‍ക്ക് അടിയുണ്ടാക്കാന്‍ പൊലീസ് എന്തെങ്കിലുമൊക്കെ ഉണ്ടാക്കിവയ്ക്കുന്നുണ്ട്. താനൂരിലെ അപാരതയാണ് ഇന്ന് സഭ കണ്ടത്.
പിണറായി പൊലീസ് കാര്യമായി ഒന്നും ചെയ്യുന്നില്ലെങ്കിലും നല്ല പേരും പ്രശസ്തിയും സമ്പാദിക്കുന്നുണ്ട്. ഇനിയിപ്പോ നാട്ടിലെ ക്രിമിനലുകള്‍ സമാധാനം കാത്തുസൂക്ഷിക്കണമെന്നൊക്കെ പറഞ്ഞ് ഒരു വെടിനിര്‍ത്തല്‍ കരാറൊക്കെ ഉണ്ടാക്കിയാലേ വല്ല രക്ഷയുമുള്ളു. അല്ലാതെ ഇവരെയൊക്കെ നേരിട്ട് നാട്ടില്‍ സമാധാനം സ്ഥാപിക്കാന്‍ പൊലീസിനെക്കൊണ്ടാവും എന്നുതോന്നുന്നില്ല.