വനിതാ പ്രേക്ഷകരെ സന്തോഷിപ്പിക്കുന്ന എന്തെങ്കിലുമൊക്കെ കാണിക്കണം എന്ന് വിചാരിച്ചതാണ്. കാലം മോശമാണ് സഹോദരിമാരെ. ക്ഷമിക്കുക. നല്ല വാര്‍ത്തകള്‍ കുറവാണ്. വാളയാറില്‍ നിന്ന് വരുന്ന വാര്‍ത്തകളായിരുന്നു ഇന്ന് നിയമസഭയിലും നിറയെ. നമ്മുടെ പൊലീസ് വീണ്ടും കരുത്ത് തെളിയിച്ചതാണ് അവിടത്തെ കാഴ്ച. അവിടെ ആദ്യമൊരു കുട്ടി പീഡനത്തിനിരയായെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടൊക്കെ ഉണ്ടായിരുന്നു. ഓ നമ്മുടെ പൊലീസ് അതൊന്നും അത്ര കാര്യമായി എടുത്തില്ല. കാരണക്കാര്‍ ആരൊക്കെയെന്ന് അമ്മ പൊലീസിനോട് പറയുകയും ചെയ്തു. എവിടെ. മരിച്ച കുട്ടിയുടെ പേരില്‍ കേസൊന്നും എടുക്കാത്തത് ഭാഗ്യം എന്ന് കരുതിയാല്‍ മതി
രണ്ടു ജീവനുകളാണ് അവിടെ നഷ്ടമായത്. ആദ്യത്തെ കേസ് മര്യാദക്ക് അന്വേഷിച്ചിരുന്നെങ്കില്‍ രണ്ടാമത്തെ ജീവനെങ്കിലും രക്ഷപ്പെടുമായിരുന്നു. ഇങ്ങനെയൊക്കെയാണ് പൊലീസ് പണിയെടുക്കുന്നതെങ്കില്‍ അതിന്റെ സന്ദേശം വ്യക്തമാണ്. പ്രിയപ്പെട്ട പീഡകരേ നിങ്ങള്‍ ഏതു കുഞ്ഞിനെ വേണമെങ്കിലും ഉപദ്രവിച്ചോളൂ. ഞങ്ങളില്ലേ ഇവിടെ എന്ന്. പൊലീസിനെ ഇങ്ങനെ വിട്ടിട്ട് തത്വവും പറഞ്ഞ് നടക്കാനാണ് മുഖ്യമന്ത്രിയുടെ പരിപാടിയെങ്കില്‍ പണി കിട്ടും. അതിന് നാലു കൊല്ലം കഴിഞ്ഞുള്ള നിയമസഭാ തിരഞ്ഞെടുപ്പിനോ രണ്ടു കൊല്ലം കഴിഞ്ഞുള്ള ലോക്സഭാ തിരഞ്ഞെടുപ്പിനോ കാത്തിരിക്കേണ്ടി വരില്ല. അതുകൊണ്ട് പൊലീസിനെക്കൊണ്ട് മര്യാദക്ക് പണിയെടുപ്പിച്ചാല്‍ പിണറായിക്കു കൊള്ളാം