ഇനി കുറച്ച് പി.സി.ജോര്‍ജിനെ കേട്ടിട്ടുവരാം. പതിവുപോലെ തള്ളുതന്നെയാണ് ഇത്തവണയും. നോട്ടുനിരോധനത്തില്‍ മോദിയെ പ്രശംസിച്ച് നാക്കെടുത്ത് ഉള്ളില്‍ ഇടുന്നതിനു മുമ്പേ സഭയില്‍ നോട്ടുനിരോധനത്തിനെതിരെ ആഞ്ഞടിച്ച ആളാണല്ലോ. പിന്നെ തിരുത്തേണ്ടി വന്നിട്ടില്ല. ഇന്നും തിരുത്തിയിട്ടില്ല.
നരേന്ദ്രമോദി ഞെട്ടിവിറയ്ക്കുന്ന ആ ഐതിഹാസികസമരം അതും പി.സി. നയിക്കുന്ന ആ സമരം അതെന്തായാലും ഒരു ഒന്നൊന്നര സമരമായിരിക്കുമെന്ന കാര്യത്തില്‍ ആര്‍ക്കെങ്കിലും സംശയമുണ്ടോ? ഏതായാലും പി.സി. ജോര്‍ജിന് ഒട്ടും തന്നെയില്ല.