ഉമ്മന്‍ ചാണ്ടി വീണ്ടും സജീവമായി കെട്ടോ. ഈ വലിയ സിനിമാ താരങ്ങള്‍ തുടര്‍ച്ചയായ ഷൂട്ടിങ്ങിനും സ്പോര്‍ട്സ് താരങ്ങള്‍ തുടര്‍ച്ചയായ കളികള്‍ക്കും ശേഷം ബ്രേക്കൊക്കെ എടുക്കുന്നത് പതിവാണല്ലോ. അതുപോലെയായിരുന്നു ചാണ്ടിസാര്‍. പക്ഷേ വിശ്രമവേള ആനന്ദപ്രദമായിരുന്നു. ഗ്രൂപ്പിനെയൊക്കെ ഒന്നു തട്ടിയുണര്‍ത്തി റെഡിയാക്കി വച്ചിട്ടുണ്ട്. പിന്നെ ഡല്‍ഹിയിലേക്ക് ഒറ്റയ്ക്ക് ഒരു യാത്രയും സംഘടിപ്പിച്ചു. രാഹുല്‍ ഗാന്ധിയെ കണ്ട് ചിലത് ബോധിപ്പിച്ച് ചിലത് വാങ്ങിയെടുക്കാനാണ് പോയതെങ്കിലും വലിയകാര്യമൊന്നുമുണ്ടായില്ലെന്നാണ് എ ഗ്രൂപ്പില്‍ പെടാത്ത കോണ്‍ഗ്രസുകാര്‍ പറയുന്നത്. എന്നാല്‍ രാഹുല്‍ ഗാന്ധിക്ക് രാഷ്ട്രീയ അടവുകള്‍ പറഞ്ഞുകൊടുക്കാനാണ് ചാണ്ടിസാര്‍ പോയതെന്നാണ് എ ഗ്രൂപ്പുകാരുടെ വിചാരം.
രാഹുല്‍ ഉമ്മന്‍ചാണ്ടിയെ കണ്ടതിന് കാര്യമുണ്ടായി. കഴിഞ്ഞ ദിവസം കീശ കീറിയ കുര്‍ത്തയൊക്കെ ഇട്ടാണ് നാട്ടുകാരെ കാണാന്‍ പോയത്. ലാളിത്യം കാട്ടാനാണത്രെ. പക്ഷേ ചാണ്ടിസാര്‍ തന്റെ ലാളിത്യം മാധ്യമങ്ങളെക്കൊണ്ട് പറയിപ്പിക്കും. പക്ഷേ താന്‍ ലളിതജീവിതം നയിക്കുന്നവനാണെന്ന് രാഹുലിന് തന്നെ പ്രസംഗിക്കേണ്ടിയും വരുന്നു. ഇതാണ് രണ്ടുപേരും തമ്മിലുള്ള വ്യത്യാസം. പക്ഷേ ഇവിടെ പറഞ്ഞുവന്നത് ഉമ്മന്‍ചാണ്ടി തിരിച്ച് കെപിസിസി യോഗത്തിനെത്തിയതിനെ കുറിച്ചാണ്. കുറെ കാലമായി കണാതിരുന്ന ആ നക്ഷത്രങ്ങള്‍ അങ്ങനെ ഒരുമിച്ച് കണ്ടുമുട്ടി. ചിലത് പറഞ്ഞു. പിരിഞ്ഞു.