മന്ത്രി എം എം മണി ഇപി ജയരാജന്റെ കുറവ് നികത്തും എന്നേ പ്രതീക്ഷിച്ചുള്ളു. ഇപ്പോഴത്തെ പോക്കുകണ്ടാല്‍ ജയരാജനെ മറികടക്കും എന്നാണ് തോന്നുന്നത്. പുള്ളിക്കാരനായിരുന്നു കഴിഞ്ഞ ദിവസം ഇടുക്കി ജില്ലാ സ്കൂള്‍ കലോല്‍സവം ഉല്‍ഘാടിച്ചത്. ജില്ലാ സ്കൂള്‍ കലോല്‍സവം
കലോല്‍സവം എന്നു പറഞ്ഞു തന്നെയാണ് ഉല്‍ഘാടനം ചെയ്തത് എന്ന് സംശയമൊന്നുമില്ലല്ലോ. ഇനി ഇതുകഴിഞ്ഞ് ഒരു കലക്കന്‍ ഉല്‍ഘാടന പ്രസംഗം ഉണ്ടായിരുന്നു. എല്ലാ കുട്ടികളെയും കായിക താരങ്ങളാകാന്‍ ആഹ്വാനം ചെയ്തുകൊണ്ടായിരുന്നു ആ പ്രസംഗം. ഡാന്‍സിനും പാട്ടിനും മേക്കപ്പിട്ട് നിന്ന കുട്ടികള്‍ പേടിച്ചു പോയി. ഈ ഡ്രെസൊക്കെയിട്ട് ഓടാനും ചാടാനും പറയുമോ എന്നോര്‍ത്ത്
എന്തുകൊണ്ട് ഇന്ത്യയുടെ കായിക രംഗം മറ്റു രാജ്യങ്ങളെപ്പോലെ വളരുന്നില്ല എന്നാണ് മണിയാശാന്റെ ചോദ്യം. ഇത്തരം ഈ പ്രസംഗം കണ്ട എല്ലാവര്ക്കും മനസിലായിക്കാണും. നമ്മുടെ ചില മന്ത്രിമാര്‍ക്ക് കലോല്‍സവവും കായികമേളയും തമ്മില്‍ തിരിച്ചറിയാന്‍ എന്ന് കഴിയുന്നോ അന്ന് നമ്മുടെ രാജ്യവും വളര്‍ന്നു തുടങ്ങും
അതൊക്കെ വിഎം സുധീരന്. കലോല്‍സവം കാണാന്‍ പോയാല്‍ കണ്ടിട്ടു പോരുക മാത്രമല്ല. അഭിപ്രായവും പറയും