E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Monday March 08 2021 08:26 PM IST

Facebook
Twitter
Google Plus
Youtube

നാടുകടത്തേണ്ട പരിഭാഷ

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

സ്കൂള്‍ കലോല്‍സവത്തെ വെല്ലുന്ന കലാ പ്രകടനങ്ങളാണ് രാഷ്ട്രീയത്തില്‍. കലോല്‍സവക്കാലമായതിനാല്‍ വേറെ വാര്‍ത്തകളൊന്നുമുണ്ടാകില്ലെന്ന് പേടിച്ചിരുന്നപ്പോഴാണ് ബിജെപിയുടെ നിര്‍ണായകമായ നിര്‍വാഹക സമിതി യോഗം കോട്ടയത്ത് തുടങ്ങിയത്. പിണറായിയുടെ നാടായ കണ്ണൂരില്‍ കലോല്‍സവം വച്ചതുകൊണ്ടായിരിക്കാം പകരത്തിന് കുമ്മനത്തിന്റെ നാടായ കോട്ടയത്ത് ബിജെപി യോഗം വച്ചത്. ഏതായാലും യോഗം തുടങ്ങിയതോടെ കോമഡിക്ക് കുറവൊന്നുമുണ്ടായില്ല. നേതാക്കളെ സ്വീകരിക്കുന്നത് കണ്ടു തുടങ്ങാം. ആദ്യം എ എന്‍ രാധാകൃഷ്ണന്‍ വരട്ടെ. എന്നാലേ എന്തെങ്കിലും തമാശയുണ്ടാകൂ 

വേറൊന്നും കൊണ്ടല്ല. അടുത്തിടെ ആരും രാധാകൃഷ്ണനെപ്പറ്റി നല്ലതൊന്നും പറയാറില്ല. അതുകൊണ്ട് തന്റെ പേര് വിളിക്കുന്ന കേട്ടപ്പോഴേ ശാസിക്കാനോ ചീത്ത വിളിക്കാനോ ആണെന്ന് കരുതി പുള്ളി ഒളിച്ചു നിന്നതാണ് 

ഇന്നത്തെ താരം വെങ്കയ്യ നായി‍ഡു ആയിരുന്നു. ദേശീയ തലത്തില്‍ ബിജെപിയിലെ കെ സി അബുവാണ് വെങ്കയ്യ നായിഡു. കോമഡിയാണ് മുഖ്യ ഇനം. പണ്ട് ദേശീയ അധ്യക്ഷനൊക്കെ ആയിരുന്നു. ഇപ്പോള്‍ നരേന്ദ്ര മോദി ഭക്തജന സംഘത്തില്‍ ഭജന പാടലും മോദിയുടെ എതിരാളികളെപ്പറ്റി തമാശ പറയലുമാണ് പണി. പ്രശ്നമെന്താണെന്നു വച്ചാല്‍ പുള്ളിക്കാരന്‍ വന്നാല്‍ തര്‍ജമ അത്ര എളുപ്പമല്ല. തമാശ പറയുന്നതിനെക്കാള്‍ പാടാണ് വേറെ ഭാഷയില്‍ പറയുന്ന തമാശ വിവര്‍ത്തനം ചെയ്യാന്‍, ഇതൊക്കെ സാംപിള്‍. ഇനി വെങ്കയ്യയെ പിടിച്ചാല്‍ കിട്ടില്ല. കുര്യന്‍ ചേട്ടന്‍ പാടുപെടും 

ചൈനയില്‍ പണ്ട് മറ്റൊരു രാജ്യത്തില്‍ നിന്ന് ഒരു കമ്യൂണിസ്റ്റ് നേതാവ് പ്രസംഗിക്കാന്‍ വന്നതിനെപ്പറ്റി ഒരു കഥയുണ്ട്. ആളാണെങ്കില്‍ ഭയങ്കര തമാശക്കാരനും. പ്രസംഗം ചൈനീസിലാക്കാന്‍ ഒരു ബുദ്ധിജീവി സഖാവ്, എന്നു വച്ചാല്‍ ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടിയിലെ ഒരു എംഎ ബേബിയെ ഏര്‍പ്പാടാക്കി. വിദേശ സഖാവ് അഞ്ചാറു മിനിട്ടെടുത്ത് തമാശ പറഞ്ഞു പൂര്‍ത്തിയാക്കി. സംഗതി വിവര്‍ത്തകന് മനസിലായി. ഇനി വിവര്‍ത്തനം ചെയ്യണം. ഒരൊറ്റ വാചകം വിവര്‍ത്തനമായി പറഞ്ഞതേയുള്ളു കാണികള്‍ ഇളകി മറിഞ്ഞു ചിരിച്ചു. വന്‍ ചിരി. പ്രസംഗം കഴിഞ്ഞതും വിദേശി സഖാവ് വിവര്‍ത്തകനോട് ചോദിച്ചു. എങ്ങനെയാണ് എന്റെ ദീര്‍ഘമായ തമാശ നിങ്ങള്‍ ചുരുക്കി തര്‍ജമ ചെയ്തത് എന്ന്. വിവര്‍ത്തകന്‍ പറഞ്ഞു. ഞാന്‍ ഒറ്റക്കാര്യമേ പറഞ്ഞുള്ളു. സംഗതി തമാശയാണ്. ജീവന്‍ വേണമെങ്കില്‍ ചിരിച്ചോളൂ എന്ന്. ചൈനയല്ലേ. ചിരിച്ചില്ലെങ്കില്‍ വിവരമറിയും.മോദി സംഘത്തില്‍ വിവര്‍ത്തനം ചെയ്യുമ്പോഴും അതുപോലൊക്കെ മതി. ചിരി ചുമ്മാ വന്നോളും 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :