E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Wednesday March 10 2021 08:49 AM IST

Facebook
Twitter
Google Plus
Youtube

അയ്യോ അച്ഛാ വേണ്ടച്ഛാ

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

ലോ അക്കാദമി സമരക്കോമഡി അങ്ങനെ കോടതിയിലെ കേസുകള്‍ പോലെ നീണ്ടു നീണ്ടു പോകുകയാണ്. മാനേജ്മെന്റും സിപിഎമ്മും ഒരു വശത്ത് വിദ്യാര്‍ഥി സംഘടനകളെല്ലാം മറുവശത്ത്. ഇങ്ങനെയൊരു സമരം കേരളത്തില്‍ ഇതാദ്യമായിട്ടായിരുന്നു. ശനിയാഴ്ചയാണ് സമരപ്പന്തലിലെത്താന്‍ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് സമയം കിട്ടിയത്. ഒന്നുമില്ലെങ്കിലും സ്വന്തം മകന്‍ പഠിച്ച കോളജല്ലേ. പഴയ ഒരു പിടിഎ അംഗം എന്ന നിലയ്ക്ക് അല്‍പം നേരത്തേ വരാമായിരുന്നു. അതുപോട്ടെ, വന്നിട്ട് പറഞ്ഞ ഡയലോഗായിരുന്നു സൂപ്പര്‍. ഇതുവെറും വിദ്യാര്‍ഥി സമരമാണ്. ഇതിനെ രാഷ്ട്രീയമായി കാണരുതെന്ന്. സമരത്തെ ഒരു കലാരൂപമായി പരിഗണിച്ച് സാംസ്കാരികമായി കാണണം എന്നായിരിക്കും കോടിയേരി ഉദ്ദേശിച്ചത്. കോടിയേരി എന്തൊക്കെ പറഞ്ഞാലും ആ കോളജിലെ എസ് എഫ് ഐ പിള്ളേര്‍ സംഗതി ഉഷാറാക്കി. പ്രിന്‍സിപ്പലിന് രാജിവക്കാതെ രക്ഷയില്ലെന്നാക്കി 

ഈ സമരം കുട്ടികള്‍ തന്നെ പരിഹരിച്ചോളും എന്നൊക്കെ പറയുന്ന കോടിയേരി എന്തിനാണ് പിന്നെ ലോ അക്കാദമി ഡയറക്ടറെയും സംഘത്തിനെയും എ കെ ജി സെന്ററില്‍ വിളിച്ച് ചര്‍ച്ച നടത്തിയതെന്ന് മാത്രം മനസിലാകുന്നില്ല. അതില്‍ ഡയറക്ടര്‍ മാത്രമല്ല, ഡയറക്ടറുടെ സഹോദരനായ സിപിഎം സംസ്ഥാന സമതിയംഗം കോലിയക്കോട് കൃഷ്ണന്‍ നായരും ഉണ്ടായിരുന്നു.അപ്പോള്‍ ഒരര്‍ഥത്തില്‍ കോടിയേരി പറഞ്ഞത് ശരിയാണ്. ഇത് സിപിഎമ്മിനെ സംബന്ധിച്ച് ഒരു രാഷ്ട്രീയ പ്രശ്നമല്ല, കുടുംബ പ്രശ്നമാണ്. ഏതായാലും സംഗതി ഒരു ക്യാംപസിനകത്ത്് നില്‍ക്കുന്ന ചില്ലറ കളിയല്ലെന്ന് അങ്ങ് സമ്മതിക്കുന്നതല്ലേ നല്ലത്. 

കോടിയേരിക്ക് ഈ സമരം രാഷ്ട്രീയമല്ലായിരിക്കാം. പക്ഷേ വിഎസിന്റെ ഇനിയുള്ള രാഷ്ട്രീയം ഈ സമരത്തില്‍പ്പിടിച്ചാണ്. പ്രവര്‍ത്തിക്കാന്‍ ഒരു ഘടകമായി വിഎസിന് കഴിഞ്ഞ കേന്ദ്രകമ്മിറ്റി യോഗം സംസ്ഥാന സമിതി നല്‍കിയത് നന്നായി. അല്ലെങ്കില്‍ അദ്ദേഹം ലോ അക്കാദമി എസ് എഫ് ഐ യൂണിറ്റിനെ സ്വന്തം ഘടകമാക്കി പ്രവര്‍ത്തിച്ചേനെ. പ്രിന്‍സിപ്പലിനെ മാത്രമല്ല കോളജിന്റെ ഭൂമിയും മാനേജ്മെന്റില്‍ നിന്ന് മാറ്റണം എന്നാണ് വിഎസിന്റെ ഒരിത്. ഇതും പറഞ്ഞ് റവന്യൂ മന്ത്രിക്ക് കത്തുമയച്ചു. അതോടെ പെട്ടുപോയത് സിപിഐ കൂടിയാണ്. സിപിഎം ഏറ്റെടുക്കാത്ത സമരം പൊക്കിപ്പിടിച്ചു നില്‍ക്കുന്ന സിപിഐ ആണല്ലോ റവന്യൂ വകുപ്പ് ഭരിക്കുന്നത്. അക്കാദമിയുടെ കാര്യത്തില്‍ പറഞ്ഞതിലൊക്കെ ആത്മാര്‍ഥതയുണ്ടെന്ന് ഇനി അവര്‍ ഭൂമിക്കേസിലും തെളിയിക്കണം. വിഎസ് ഏതായാലും എന്തോ ഇതില്‍ കണ്ടിട്ടുണ്ട് 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :