കോടിയേരിയാണ് ഇന്നത്തെ ആദ്യതാരം. അദ്ദേഹത്തിന്റെ ചരിത്രത്തിലെ ചില ഇടപെടലുകളാണ് വിഷയം. പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയായ ശേഷമാണ് ചരിത്രത്തില്‍ ഇടപെടുക എന്നത് കോടിയേരി ഒരു ശീലമാക്കിയത്. ഇടക്ക് നാട്ടുകാര്‍ നന്നായി കളിയാക്കി വിട്ടതാണ്. എവിടെ ചരിത്ര പുസ്തകങ്ങള്‍ മാത്രം വായിക്കുന്നയാളായകാരണം അന്ന് വന്ന ട്രോളും തമാശയുമൊന്നും കോടിയേരി അറിഞ്ഞിട്ടേയില്ല. ഇന്നിതാ സോവിയറ്റ് കഥയുമായി വീണ്ടും ഇറങ്ങിയിട്ടുണ്ട്. കോടിയേരിയുടെ തിയറി ഇത്രയേ ഉള്ളു. ഇന്ത്യക്ക് സ്വാതന്ത്ര്യം കിട്ടിയത് കമ്യൂണിസ്റ്റുകാര്‍ അധ്വാനിച്ചിട്ടാണ്. മഹാത്മാഗാന്ധിയും ടീമുമൊക്കെ ഉണ്ടായിരുന്നു കാണും. പക്ഷേ അവരൊക്കെ ഒരു സൈഡില്‍.
കോടിയേരിയെ നേരിടാന്‍ ബിജെപി ഇപ്പോള്‍ രംഗത്തിറക്കിയിരിക്കുന്നത് ശോഭാ സുരേന്ദ്രനെയാണ്. ശോഭച്ചേച്ചി ആണെങ്കില്‍ ഒരു രക്ഷയുമില്ല. ഒരു മര്യാദയുമില്ലാതെയാണ് ആക്രമണം