E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:40 AM IST

Facebook
Twitter
Google Plus
Youtube

ചീറ്റിയ സർവീസ്

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

കേരളം ഇന്ത്യയുടെ ചരിത്രത്തില്‍ ഇടംപിടിക്കാനുള്ള ഒരു സുവര്‍ണാവസരമാണ് ഇന്ന് ജസ്റ്റ് മിസ്സായത്. ഐഎഎശുകാര്‍ എല്ലാവരും കൂട്ട അവധിയെടുത്ത് പ്രതിഷേധ സമരം നടത്താനായിരുന്നു പരിപാടി. കാര്യം , ഈ ജേക്കബ് തോമസ് വിജിലന്‍സില്‍ തത്തയായി അവതരിച്ചതാണ്. അതിനു ശേഷം ഐഎഎസ് ഉദ്യോഗസ്ഥരുടെ ഹാജര്‍ ബുക്ക് നോക്കി ഓരോരുത്തരെയായി കേസില്‍പ്പെടുത്തുന്നു എന്നാണ് പരാതി. ഐഎഎസുകാരെല്ലാം കേസും വഴക്കുമായി നടന്നാല്‍ പിന്നെ സംസ്ഥാന ഭരണം ആരു നടത്തും എന്നൊരു ചോദ്യവും ജനപക്ഷത്തു നിന്ന് അവര്‍ ചോദിക്കുന്നു. സാധാരണക്കാര്‍ക്കെതിരെ ആരോപണമുണ്ടാകുമ്പോള്‍ മാത്രമാണ് കേസെടുത്ത് അന്വേഷണം വേണ്ടത്. ആരോപണം ഐഎഎസുകാര്‍ക്കെതിരെയായാല്‍ കേസെടുക്കാന്‍ പാടില്ലെന്നാണ് സാറുമാര്‍ പറയുന്നത്. മനോവീര്യം കെട്ടുപോകുമത്രേ. മനോവീര്യം കെട്ടാല്‍ പിന്നെ ഐഎഎസുകാരെ ഒന്നിനും കൊള്ളില്ല. 

പ്ലാനിങ്ങൊക്കെ ഗംഭീരമായിരുന്നു. പക്ഷേ , അവസാനം ചീറ്റിപ്പോയി. കാരണം മുഖ്യമന്ത്രിയുടെ ഇടപെടലാണ്. പിണറായി സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം ചീത്തപ്പേരൊക്കെ ഒരുപാട് കേട്ടെങ്കിലും അല്‍പമെങ്കിലും പിടിച്ചു നില്‍ക്കുന്നത് തുടക്കത്തില്‍ നടത്തിയ ചില നിയമനങ്ങളുടെ പേരിലാണ്. വിജിലന്‍സില്‍ ജേക്കബ് തോമസ്, എക്സൈസില്‍ റിഷിരാജ് സിങ് എന്നിങ്ങനെ ചില നിയമനങ്ങള്‍. അവരൊക്കെ അവിടെ വന്നിട്ട് വല്ലതും നടന്നോ എന്നൊന്നും ചോദിക്കരുത്. ഈ സൂപ്പര്‍ താരങ്ങളെ വച്ച് പടം പിടിക്കും പോലെയാണ് ഈ താര നിയമനങ്ങളും. മിനിമം കളക്ഷനും സാറ്റലറ്റ് റൈറ്റും കിട്ടും. അതുപ്രതീക്ഷിച്ചാണ് പിണറായിയും ഇറങ്ങിത്തിരിച്ചത്. ഇപ്പോള്‍ ഏതായാലും സ്വന്തം തത്തയെ കൈവിടാന്‍ മുഖ്യമന്ത്രി തയാറല്ല. മാത്രമല്ല, സംസ്ഥാനം ഭരിക്കുന്നത് ഐഎഎസുകാരല്ല, താനാണെന്ന് ഒന്നു വ്യക്തമാക്കേണ്ട കാര്യവുമുണ്ടായിരുന്നു 

സത്യത്തില്‍ , മാറി നിന്നു നോക്കിയാല്‍ വലിയ തമാശയാണ്. ഐഎഎസുകാരുടെ സങ്കടം അവര്‍ക്കെതിരെ കേസെടുത്തു എന്നതാണ്. പക്ഷേ ജനങ്ങളുടെ സങ്കടം കേസെടുക്കുന്നതല്ലാതെ ആരും അകത്താകുന്നത് കാണുന്നില്ലല്ലോ എന്നാണ്. വിജിലന്‍സ് കേസൊക്കെ സിവില്‍ സര്‍വീസിലുള്ളവര്‍ക്ക് ഒരു അലങ്കാരമായിട്ടുണ്ട്. അതുകൊണ്ട് അവരത് സന്തോഷത്തോടെ സ്വീകരിക്കുകയാണ് വേണ്ടത്. മുഖ്യമന്ത്രി ചെയ്യേണ്ടത് എടുക്കുന്ന കേസൊക്കെ വേഗം അന്വേഷണം നടത്തി കുറ്റക്കാരെ ശിക്ഷിക്കാനും നിരപരാധികളെ വെറുതെ വിടാനുമുള്ള ഏര്‍പ്പാട് ജേക്കബ് തോമസിനെ കൊണ്ട് ചെയ്യിക്കുകയാണ്. അല്ലെങ്കില്‍ ജനങ്ങള്‍ അവധിയെടുത്ത് സമരം ചെയ്യേണ്ടി വരും 

അങ്ങനെ ഐഎഎസുകാര്‍ ഒന്നടങ്കം നാണംകെട്ടു. അവര്‍ ഒരു കാര്യം ഓര്‍ക്കണമായിരുന്നു. ഒരുപാട് സമരങ്ങള്‍ നടത്തിയിട്ടുള്ള ആളാണ് ഈ പിണറായി. അങ്ങനെയുള്ളവര്‍ക്ക് സമരം എങ്ങനെ പൊളിക്കണമെന്നും നന്നായി അറിയാമായിരിക്കും. മാത്രമല്ല അഴിമതി വിരുദ്ധ പ്രതിഛ്ഛായ വര്‍ധിപ്പിച്ചു എന്ന് പിണറായി വീമ്പു പറയുകയും ചെയ്യും. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :