ജി സുധാകരന്റെ ഭാഷാ പ്രേമം കവിതയെഴുത്തില് ഒതുങ്ങും എന്നാണ് പലരും കരുതിയത്. അത് വെറും തുടക്കം മാത്രം. ആളൊരു മലയാളം തീവ്രവാദിയാണെന്ന് ഇപ്പോഴാണ് അറിഞ്ഞത്. തമിഴ്നാട്ടിലെങ്ങാനും ജനിച്ചിരുന്നെങ്കില്‍ ഒരു പെരിയോര്‍ , കരുണാനിധി റെയ്ഞ്ചില്‍ വന്നേനെ
ഇക്കാര്യത്തില്‍ ജി എസിനൊപ്പം എല്ലാവരും നില്‍ക്കണം. തന്റെ വകുപ്പിന്റെ പേര് ഇംഗ്ലീഷില്‍ പി ഡബ്ലു ഡി എന്നു പറയരുത് എന്ന് ഉത്തരവിട്ടുകൊണ്ട് മന്ത്രി ഉത്തരവിറക്കുകയും വേണം. ഇംഗ്ലീഷിനു മുന്നില്‍ അങ്ങനെ തോല്ക്കാന് പാടില്ല