E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Sunday February 28 2021 07:48 PM IST

Facebook
Twitter
Google Plus
Youtube

ഞാൻ ഗംഭീര സംഭവമാണ്

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

ആദര്‍ശധീരന്‍ മാത്രമല്ല വി.എം. സുധീരന്‍. അദ്ദേഹം ദീര്‍ഘവീക്ഷണം കൂടിയുള്ള ആളാണ്. അല്ലെങ്കില്‍ പിന്നെ ഒന്ന് കാല്‍തെറ്റി വീണത് ഇത്രയ്ക്കൊക്കെ മുതലെടുക്കാന്‍ ആര്‍ക്കാണ് സാധിക്കുക. ഇപ്പോഴാണേല്‍ കാലേ തെറ്റിയുള്ളു, ഇനി നിന്നാല്‍ കസേരവരെ തെറിക്കാം എന്നൊരു ദീര്‍ഘവീക്ഷണത്തിലാണല്ലോ അദ്ദേഹം കെപിസിസി പ്രസിഡന്റ് സ്ഥാനം രാജിവച്ചത്. വീണിടം സ്വര്‍ഗമാക്കുക എന്നൊക്കെ പറഞ്ഞാല്‍ ഇതാണ്. ഇപ്പോ അദ്ദേഹം ഒരു മൂലയ്ക്കിരുന്ന് കേരളപ്രദേശ് കോണ്‍ഗ്രസിലെ പുതിയ നാടകങ്ങള്‍ ആസ്വദിക്കുകയാവണം. ഗ്യാലറിയില്‍ നിന്ന് കളികാണാന്‍ അല്ലെങ്കിലും നല്ല രസമാണ്. 

കേരളത്തിലെ കോണ്‍ഗ്രസല്ലേ, ഏത് ഹൈക്കമാന്‍ഡ് പറഞ്ഞാലും ഇവിടെയുള്ള ചിലരുടെ മനസിലെ കമാന്‍ഡുകള്‍ ഹൈക്കമാന്‍‌ഡിന് കേള്‍ക്കാതിരിക്കാന്‍ പറ്റില്ലല്ലോ. ഇപ്പോഴാണെങ്കില്‍ ഹൈക്കമാന്‍ഡിനെ പേടിപ്പിക്കാന്‍ പറ്റിയ സമയമാണ്. യുപിയും ഗോവയും മണിപ്പൂരും ഒക്കെ കൈയ്യീന്ന് പോയ സ്ഥിതിക്ക് വല്യ കമാന്‍ഡിങ്ങൊന്നും നടത്താന്‍ കെല്‍പൊട്ടും ഇല്ല. അപ്പോ പിന്നെ ഉമ്മന്‍ചാണ്ടിക്കും ചെന്നിത്തലയ്ക്കും കാര്യങ്ങള്‍ തീരുമാനിച്ച് ഹൈക്കമാന്‍ഡിനെ അറിയിച്ചാമാത്രം മതി. കൂട്ടത്തില്‍ എ.കെ.ആന്‍റണിയെ ഒന്ന് അഭിവാദ്യം ചെയ്യാന്‍ മറക്കാതിരിക്കുകയും ചെയ്താല്‍ സംഗതി ഒക്കെ. 

ഈ കെപിസിസി പ്രസിഡന്റ് എന്നതൊക്കെ വല്ലാതെ എടങ്ങേറുള്ള പണിയാണ്. ഒരു മൂന്നു രാജ്യം ഭരിക്കുന്ന പ്രതീതിയാണ് പലപ്പോഴും അനുഭവിക്കേണ്ടിവരിക. അതായത് ഗ്രൂപ്പുകള്‍ തന്നെ. പക്ഷേ ഇതൊക്കെ ഏറ്റെടുക്കാന്‍ സ്വയം മുന്നോട്ട് വരാന്‍ ഒരുപാട് പ്രവര്‍ത്തകര്‍ ഉണ്ട് എന്നതാണ് കോണ്‍ഗ്രസിനെ എപ്പോഴും വേറിട്ട പാര്‍ട്ടിയാക്കുന്നത്. പാര്‍ട്ടി സേവനം എന്നുവച്ചാല്‍ അവിടെക്കിടന്ന് മരിക്കാനും തയ്യാറാണ് പലരും. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :