ലോ അക്കാദമി പ്രശ്നത്തിലെ നാണക്കേടു മാറ്റാന്‍ എസ്എഫ്ഐ പല വഴിക്ക് ശ്രമിക്കുന്നുണ്ട്. വ്യത്യസ്ത മാര്‍ഗങ്ങളിലൂടെ വിജയിക്കുന്ന സമരങ്ങള്‍ മാത്രം നടത്താനാണ് പാര്‍ട്ടി തീരുമാനം. ഇടുക്കി മുട്ടത്തെ പോളി ടെക്നിക്കില്‍ ഇത്തരമൊരു സമരം നടന്നു. നമ്മള് കേട്ടിട്ടുള്ളത് ഈ എസ്എഫ്ഐ എന്നൊക്കെ പറഞ്ഞാല്‍ മുദ്രാവാക്യം വിളിച്ചും നിരാഹാരം കിടന്നുമൊക്കെ ധീരമായി സമരം ചെയ്യുമെന്നല്ലേ. ഇവിടെ സംഗതി വെറൈറ്റിയായിരുന്നു. ആത്മഹത്യാ ഭീഷണി മുഴക്കിയായിരുന്നു പോരാട്ടം
സംസ്ഥാന തലത്തില്‍ തന്നെ ഇതൊരു സമരമുറയായി സ്വീകരിക്കാവുന്നതാണ്. ആത്മഹത്യയുടെ പ്രേരണ കുറ്റത്തിന് ജയിലില്‍ പോകാന്‍ ആര്‍ക്കും താല്പര്യമില്ലാത്തതുകൊണ്ട് ആവശ്യങ്ങളൊക്കെ അംഗീകരിച്ചു കിട്ടും.