സി.പിഐ. രണ്ടും കല്‍പ്പിച്ചിറങ്ങിയിരിക്കുകയാണ്. ലോ അക്കാദമി പ്രശ്നത്തോടെ തീര്‍ന്നു എന്നു കരുതിയതാണ് അവരുടെ ഭരണപക്ഷത്തിരുന്നുള്ള പ്രതിപക്ഷ പ്രവര്‍ത്തനം. വിവരാവകാശത്തിലാണ് കാനം കേറിപ്പിടിച്ചിരിക്കുന്നത്. മന്ത്രിസഭാ തീരുമാനങ്ങള്‍ പരസ്യമാക്കണോ എന്നതിലാണ് കാനവും മുഖ്യമന്ത്രിയും തമ്മിലെ തര്‍ക്കം. സിപിഐ കൂടി ഇങ്ങനെയായാല്‍ കോണ്‍ഗ്രസും രമേശ് ചെന്നിത്തലയും ആകെ കുഴപ്പത്തിലാകുകയേ ഉള്ളു. ഇപ്പോള്‍ തന്നെ തങ്ങളാണ് പ്രധാന പ്രതിപക്ഷമെന്ന് പറഞ്ഞ് ബിജെപി ഇറങ്ങിയിട്ടുണ്ട്. അതിന്റെ കൂടെയാണ് ഇപ്പോള്‍ സിപിഐ
മന്ത്രിസഭാ തീരുമാനങ്ങള്‍ അറിയാന്‍ കാനം ഇങ്ങനെ ബുദ്ധിമുട്ടേണ്ട വല്ല കാര്യവുമുണ്ടോ. സിപിഐയുടെ നാല് മന്ത്രിമാര്‍ ഉണ്ടല്ലോ ഇതേ സഭയില്‍. അവരോട് ചോദിച്ചാല്‍ എല്ലാം പറഞ്ഞു തരുമല്ലോ. ഒരു കഷ്ടപ്പാടുമില്ലാതെ. ഏതായാലും സിപിഐയുടെ ഈ പ്രതിപക്ഷ പ്രവര്‍ത്തനം നല്ല സൗകര്യമുള്ളതാണ്. കോണ്‍ഗ്രസിനെയും ബിജെപിയെയും പോലെ സമരം ചെയ്യുകയും അടികൊള്ളുകയും ഒന്നും വേണ്ട. ഇതുപോലെ വല്ല പ്രസംഗമോ ജനയുഗം ലേഖനമോ ഒക്കെ കാച്ചിയാല്‍ മതി. യഥാര്‍ഥ പ്രതിപക്ഷ പാര്‍ട്ടികള്‍ക്ക് കിട്ടുന്നതിനെക്കാള്‍ വാര്‍ത്താ ശ്രദ്ധയും കിട്ടും.