E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Wednesday March 10 2021 08:09 PM IST

Facebook
Twitter
Google Plus
Youtube

കോൺ‘ഗ്രാസി’ന്റെ വില

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

കെപിസിസി വക്താവ് സ്ഥാനം രാജിവച്ച രാജ്മോഹന്‍ ഉണ്ണിത്താന് കൊല്ലം ഡിസിസി ഓഫിസില്‍ സ്വീകരണം നല്‍കി. കെ.മുരളീധരന്‍ ഫാന്‍സ് അസോസിയേഷന്‍ വകയായിരുന്നു സ്വീകരണം. മുട്ടപൊട്ടിച്ചഭിഷേ·കം, തെറിവിളി നാമാര്‍ച്ചാന, ചെള്ളക്ക് കുത്ത്, മുട്ടുകയറ്റി ഇടി തുടങ്ങിയ കലാപരിപാടികളോടെ കോണ്‍ഗ്രസ് ആചാരപ്രകാരമായിരുന്നു സ്വീകരണം. അങ്ങനെ ഇന്നും രാജ്മോഹന്‍ ഉണ്ണിത്താന്‍ സ്റ്റാറായി. കേരളത്തില്‍ എതാണ്ടെല്ലാ ജില്ലകളിലും സ്വന്തമായി ആളുള്ള നേതാവാണ് കെ മുരളീധരന്‍. അതുകൊണ്ട് ഇങ്ങനെയൊന്ന് പ്രതീക്ഷിക്കാനുള്ള ബുദ്ധിയൊക്കെ ഉണ്ണിത്താനുണ്ട്. ഇന്ന് ആരും ഉണ്ണിത്താനെ തടയാന്‍ പോയില്ലായിരുന്നുവെങ്കില്‍ അദ്ദേഹം ആകെ നിരാശനായിപ്പോയേനെ. ഏതായാലും അതുണ്ടായില്ല 

ഇങ്ങനെയൊക്കെയാണ് നടന്നതെങ്കിലും ഉണ്ണിത്താന്‍ ഇതിനെയങ്ങ് പൊലിപ്പിച്ചു. അതോടെ സംഗതി വധശ്രമമായി. മുരളീധരന്‍ ഉണ്ണിത്താന്റെ കൊല്ലാന്‍ ക്വട്ടേഷന്‍ കൊടുത്ത മാഫിയ തലവനായി. ഇങ്ങനെ പട്ടാപ്പകല്‍ ക്യാമറകളുടെ സാന്നിദ്ധ്യത്തിലാണോ വധശ്രമം നടക്കുന്നത് എന്നൊന്നും ചോദിക്കരുത്. ഉണ്ണിത്താന്‍ അങ്ങനെ പലതും പറയും. കോണ്‍ഗ്രസുകാരായതു കൊണ്ട് വധശ്രമം ഈ രീതിയില്‍ നടത്തില്ല എന്നുറപ്പിച്ച് പറയാനും പറ്റില്ല. ചുരുക്കത്തില്‍ മുരളിയുടെ കൊലക്കത്തിക്കായി കാത്തിരിക്കുന്ന ഇരയായി രാജ്മോഹന്‍ ഉണ്ണിത്താന്‍ സ്വയമങ്ങ് അവതരിപ്പിച്ചു 

ആക്രണത്തെപ്പറ്റി അന്വേഷിച്ച് ഉടന്‍ നടപടിയെടുക്കാന്‍ വിഎം സുധീരന്‍ ഡിസിസി പ്രസിഡന്റായ ബിന്ദു കൃഷ്ണക്ക് ഉത്തരവ് കൊടുത്തിട്ടുണ്ട്. അവര്‍ ആറുപേരെ സസ്പെന്‍ഡ് ചെയ്യുകയും ചെയ്തു. അതേതായാലും നന്നായി. ബിന്ദു കൃഷ്ണക്ക് എന്തെങ്കിലും പണിയാകട്ടെ. ഉണ്ണിത്താനെ ശരിക്ക് കൈകാര്യം ചെയ്യാന്‍ പറ്റാത്തത് അക്രമികളുടെ വീഴ്ചയാണോ എന്നൊരന്വേഷണം ഉമ്മന്‍ ചാണ്ടിക്കും നടത്താവുന്നതാണ്. കൂട്ടത്തില്‍ ഉണ്ണിത്താനെ എറിഞ്ഞത് വെറും മുട്ടയാണോ ചീമുട്ടയാണോ എന്നു കൂടി അന്വേഷിക്കണം. മണത്തു നോക്കിയിട്ടാണോ മാധ്യമങ്ങള്‍ ആ മുട്ടകളെ ചീമുട്ടകളെന്ന് വിശേഷിപ്പിച്ചത് എന്നും അറിയണമല്ലോ. അല്ലാതെ നല്ല മുട്ടയെ ചീമുട്ടയെന്ന് വിളിക്കുന്നത് ആ മുട്ടയിട്ട കോഴിയെയും മുട്ട വിറ്റ കടക്കാരനെയും അപമാനിക്കലാണ്. അതോ ഇനി നല്ലമുട്ട എറിഞ്ഞാലും ഉണ്ണിത്താന്റെ മേല്‍ പതിക്കുന്നതോടെ അത് ചീമുട്ടയാകും എന്നൊരു പൊതു ധാരണയുണ്ടോ. ഏതായാലും, , ഉണ്ണിത്താന്‍ ഇന്ന് നിരാശനായിരിക്കും. കാരണം, അടിയുണ്ടായാല്‍ മുണ്ട് നഷ്ടപ്പെടുക എന്ന തന്റെ ശീലം കൊല്ലത്ത് ആവര്‍ത്തിക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞില്ല 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :