കോഴിക്കോട്ട് കെ.സി.അബുവില്‍ നിന്ന് ജില്ലാ കോണ്‍ഗ്രസിന്റെ ചുമതല ഏറ്റെടുത്തതിനുശേഷം ടി.സിദ്ദിഖിന് പ്രത്യേകിച്ചൊന്നും ചെയ്യാനുണ്ടായിരുന്നില്ല. അബൂക്കയാണെങ്കില് വല്ല കോമഡിയും പറഞ്ഞ് അന്നന്ന് കഴിച്ച് കൂട്ടുന്നുമുണ്ട്. അപ്പോഴാണ് നാട്ടിലെ സകല കോണ്‍ഗ്രസുകാരേയും കുടുംബസമേതം വിളിച്ച് ഒന്നു കൂടാമെന്ന് വിചാരിക്കുന്നത്. കോണ്‍ഗ്രസ് നേതാവിന്റെ വീട്ടില്‍ ഭാര്യയും മക്കളും സിപിഎമ്മാകുന്നു എന്ന സ്വയം വിമര്‍ശനം കൂടിയുള്ള സമയത്താണ് ഇത്തരം മനോഹരമായ ആചാരങ്ങള്‍ ആഘോഷിക്കുന്നത്.
സംഗതി കുടുംബസംഗമം ഒക്കെയാണെങ്കിലും ഉദ്ഘാടിക്കാന്‍ എത്തിയ എ.കെ.ആന്റണി ഒറ്റയാനായി എത്തി പരിപാടിക്ക് ഒരു മാതൃകയുമായി. പക്ഷേ കുടുംബം, ഭാര്യ എന്നതിനെക്കുറിച്ചൊക്കെ വാചാലനാവാന്‍ ഒറ്റയ്ക്കായതിനാല് അദ്ദേഹത്തിന് സാധിച്ചു.