തോറ്റ ക്യാപ്റ്റനും പുതിയ ക്യാപ്റ്റനും; തലമൊട്ടയടിച്ചപ്പോള്‍ കല്ലുമഴ പെയ്തു..!

Thiruvaa
SHARE

ഇടതുപക്ഷത്തിന് തൃക്കാക്കരയില്‍ പണികിട്ടിയെന്ന് നമ്മള്‍ ലോക്കലായി നിന്ന് പറയുന്നുണ്ട്. എന്നാല്‍ ലോക ഭൂപടത്തില്‍ നിന്ന് നോക്കിയാല്‍ മനസിലാകും അതിലും വലിയ പണി നമ്മുടെ രാജ്യത്തിന് കിട്ടിയിട്ട് നില്‍ക്കുകയാണെന്ന്. ബിജെപി ദേശീയ നേതാക്കള്‍ പ്രവാചകനെ നിന്ദിച്ചതാണ് പ്രശ്നം. ബിജെപിക്കാര്‍ വര്‍ഗീയത മാത്രമേ പറയൂ എന്ന് ലോക രാജ്യങ്ങളെ പറഞ്ഞു മനസിലാക്കണം. അതാണ് ലോജിക്കലായുള്ള പ്രശ്ന പരിഹാര മാര്‍ഗം.  ലോകരാജ്യങ്ങള്‍ വേണമെങ്കില്‍ മാറട്ട്. അല്ലാതെ ബിജെപിയെ നന്നാക്കാന്‍ നോക്കി സമയം കളയരുത് എന്നു മാത്രം പറഞ്ഞ് തുടങ്ങുകയാണ്  ഇന്നത്തെ തിരുവാ എതിര്‍വാ.

പതിവില്ലാതെ കോണ്‍ഗ്രസ് ഒരു തിരഞ്ഞെടുപ്പില്‍ ജയിച്ചു. തലമൊട്ടയടിച്ചപ്പോള്‍ കല്ലുമഴ പെയ്തു എന്നു പറയുന്നതുപോലെയാണ് ഇപ്പോള്‍ കോണ്‍ഗ്രസില്‍ കാര്യങ്ങള്‍. തമ്മിലടിയില്ലാതെ ഒന്ന് ഒതുങ്ങിയതായിരുന്നു. അപ്പോളാണ് ഈ ജയം. അതോടെ ഉറങ്ങിക്കിടന്ന ഗ്രൂപ്പുകള്‍ ചാടി എഴുന്നേറ്റു. വിജയത്തിന്‍റെ ക്രെഡിറ്റാണ് പ്രശ്നം. എപ്പോളും ഇങ്ങനെ വിജയത്തിന്‍റെ  ക്രെഡിറ്റ് കിട്ടാറില്ലാത്തതിനാല്‍ കോംപറ്റീഷന്‍ കടുത്തു. ചിത്രത്തില്‍ ഇപ്പോള്‍ വിഡി സതീശന്‍ മാത്രമേയുള്ളൂ. കൊച്ചിക്കാരനായ സതീശന്‍ മാത്രം.

ക്യാപ്റ്റന്‍ എന്ന വിളിയില്‍ സിപിഎം പേറ്റന്‍റ് എടുക്കാതിരുന്നത് വലിയ മണ്ടത്തരമായിപ്പോയി. അതുകൊണ്ടാണല്ലോ ഇപ്പോള്‍ ഈ പുകിലെല്ലാം. പിണറായിയെ സഖാക്കള്‍ ക്യാപ്റ്റനായി കണ്ട് ജീവിക്കുകയാണ്. അതിനിടയിലാണ് ഈ തൃക്കാക്കര കളിയില്‍ ടീം തോറ്റത്. തോറ്റ ടീമിന്‍റെ ക്യാപ്റ്റന് വലിയ സ്വീകാര്യത ഇല്ലല്ലോ. അപ്പോഴാണ് ആ ഹൈബി ഈഡനൊക്കെ വിഡി സതീശനെ നോക്കി ക്യാപ്റ്റാ എന്നു വിളിച്ചത്. ശരിയാണോ എന്ന് നമുക്കും ഒന്ന് പരിശോധിക്കാം. ഹലോ ക്യാപ്റ്റാ. വിഡിയോ കാണാം:

MORE IN THIRUVA ETHIRVA
SHOW MORE