മഞ്ഞക്കുറ്റി നാടകത്തിനു ശേഷം ഇതാ പുതിയ പരിപാടി; ജിപിഎസ് അല്ലോ സുഖപ്രദം

Thiruva-ethirva
SHARE

കെ റെയില്‍ പദ്ധതിയില്‍ മഞ്ഞക്കുറ്റി ഒക്കെ ഇട്ട് ആളുകളെകൊണ്ട് സമരമൊക്കെ ചെയ്യിപ്പിച്ച് കോണ്‍ഗ്രസുകാരെകൊണ്ട് തടിയനക്കി പണിയെടുപ്പിച്ചപ്പോഴാണ് പിണറായി സര്‍ക്കാരിന് തോന്നിയത് ഇനി കുറ്റിവേണ്ട എന്ന കാര്യം. നാട്ടുകാരെകൊണ്ട് കുറ്റിയപ്പന്‍ വിളികള്‍ സഹിക്കാന്‍ വയ്യാതായി എടുത്ത തീരുമാനമാണോ അതോ തൃക്കാക്കരയില്‍ വോട്ടെടുപ്പാണല്ലോ എന്നോര്‍ത്തിട്ടാണോന്നറിയില്ല. എന്തായാലും  മഞ്ഞക്കുറ്റിയിടല്‍ തല്‍ക്കാലത്തേത്ത് നിര്‍ത്തിവച്ചിരിക്കുകയാണ് സർക്കാർ.

ജിപിഎസ് വഴി സര്‍വേ നടത്തിയാ മതിയെന്നുള്ള റവന്യൂവകുപ്പിന്‍റെ പുതിയ കണ്ടെത്തല്‍ പുറത്ത് വരുകയും ചെയ്തു. അല്ലെങ്കിലും ജിപിഎസൊക്കെ മിനിയാന്ന് കണ്ടുപിടിച്ച സംവിധാനം ആണല്ലോ? എത്ര കാശ് കൊടുത്താണ് ഈ മഞ്ഞക്കുറ്റികൾ ഉണ്ടാക്കിയത്. കേട്ടുകേള്‍വിയില്ലാത്തതരം വില കൊടുത്തു വാങ്ങിയതാണ്. അതിനെ ഇങ്ങനെ അനാഥമാക്കാന്‍ പാടില്ലായിരുന്നു. സില്‍വര്‍ ലൈന്‍ പദ്ധതിയുെട പുനരധിവാസ പദ്ധതിയില്‍ പെടുത്തി സർക്കാർ ആ കല്ലുകളേയും രക്ഷിക്കേണ്ടതാണ്. കാണാം തിരുവാ എതിർവാ

MORE IN THIRUVA ETHIRVA
SHOW MORE