‘എന്‍റെ സൂപ്പർ ഹീറോ പിണറായി’; ഖദറിട്ട് ചെങ്കൊടി പിടിച്ച തോമസ്..!

Thiruvaa-12
SHARE

പത്താംക്ലാസില്‍ എന്നല്ല ഏത് പ്രായത്തിലുള്ളവര്‍ക്കും ആണ്‍ പെണ്‍ ഭേദമെന്യേ കാണാവുന്നതാണ്. പെണ്‍കുട്ടികള്‍ വേദിയിലേക്ക് വരുന്നതില്‍ എതിര്‍പ്പുള്ളവരുണ്ടെങ്കില്‍ അവര്‍ വേദിവിട്ട് എങ്ങോട്ടേലും പോകുന്നതാകും നല്ലത്. 

കയ്യാലപ്പുറത്തെ തോമാ എന്നൊരു പ്രയോഗം കുറച്ചു നാളുകളായി കേരളത്തില്‍ ഉയരുന്നുണ്ട്. കുമ്പളങ്ങിക്കായലിലെ ചില വൈറ്റൈറ്റി മീനുകളെപ്പോലെ വളവളാന്ന് വഴുതി വഴുതി കെവി തോമസ് നില്‍ക്കാന്‍ തുടങ്ങിയിട്ട് കുറച്ചു ദിവസമായി. ഇടഞ്ഞു നില്‍ക്കുന്ന തോമാച്ചന്‍ ഇടത്തോട്ട് പോകുമെന്ന് കോണ്‍ഗ്രസ് കരുതി. എന്നാല്‍ പോകില്ല പകരം പുറത്താക്കി പറഞ്ഞയക്കണം എന്ന നിലപാടിലാണ് തോമസ്. എങ്കിലാണല്ലോ സഹതാപ തരംഗം ആഞ്ഞടിക്കുക. കെ സുധാകരന്‍ വന്നതില്‍പ്പിന്നെ കോണ്‍ഗ്രസില്‍ പുറത്താക്കല്‍ ഒരു ഫാഷനായിരുന്നു. ആ പ്രതീക്ഷയിലായിരുന്നു കെവി തോമസും. എന്നാല്‍ മാഷിനിട്ട് സുധാകരന്‍ പണികൊടുത്തു. പുറത്താക്കിയില്ല. തൃക്കാക്കര തിരഞ്ഞെടുപ്പൊക്കെ അല്ലേ. രണ്ടിലൊന്ന് വേഗം തീരുമാനമാക്കണം. അതുകൊണ്ട് ഇപി ജയരാജന്‍ ഉത്തരവാദിത്തത്തോടെ കളത്തിലിറങ്ങി. ഇടതുപക്ഷം കുമ്പളങ്ങിക്കായലില്‍ ചൂണ്ടയിട്ടിട്ട് കുറച്ചു നാളായി. നന്നായി മീന്‍ കൊത്തിയ സ്ഥിതിക്ക് ചൂണ്ട വലിക്കുന്നതാണ് ബുദ്ധി

സോണിയയെയും രാഹുലിനെയുമൊക്കെ ഉപദേശിച്ച മൊതലാണത്രേ. എന്നിട്ട് ആ സോണിയയും രാഹുലും കോണ്‍ഗ്രസും രക്ഷപെട്ടോ. ഇല്ല. നല്ല ഉപദേശി. ആ അഡാറ് ടീമിനെയാണ് ഇടതുപക്ഷം ചേര്‍ത്ത് പിടിച്ചിരിക്കുന്നത്.കാറല്‍ മാര്‍ക്സ് കഴിഞ്ഞാല്‍പ്പിന്നെ കെവി തോമസ് എന്നാണ് ഇപി ഇപ്പോള്‍ പറയുന്നത്. അത്രക്ക് യോഗ്യനാണത്രേ. ഇമ്മാതിരി പുകഴ്ത്തല്‍ കേട്ടാല്‍ ആരായാലും കൂടെപ്പോകും

അപ്പോ താമാച്ചന്‍ രണ്ട് കാര്യം വ്യക്തമാക്കി. ഒന്ന് തൃക്കാക്കരയില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥിക്ക് പിന്തുണ. രണ്ട് വികസനവാദിയായ പിണരായിയുടെ കൂടെയേ ഇനി വേദി പങ്കിടൂ. വികസനം കാണാതെയും കേള്‍ക്കാതെയുമിരുന്നാല്‍ തോമാച്ചന്‍ കരക്ക് പിടിച്ചിട്ട തിരുതപോലെയാകും. ഇടതുപക്ഷത്തിനൊപ്പമാണെങ്കിലും പക്ഷേ താന്‍ കോണ്‍ഗ്രസുകാരനായിരിക്കും. എന്നുവച്ചാല്‍ ചെങ്കൊടിയേന്തിയ കോണ്‍ഗ്രസ്. അല്ലെങ്കില്‍ മൂവര്‍ണക്കൊടിക്ക് പകരം നാല്‍ വര്‍ണകൊടി. 

MORE IN THIRUVA ETHIRVA
SHOW MORE