ആ മുത്ത് മുങ്ങിയെടുക്കാന്‍ കൊച്ചിയില്‍ അറബിക്കടലില്‍ മുങ്ങിയ ഇപി..!

Thiruvaa-ethirva
SHARE

ഇടതുപക്ഷം തൃക്കാക്കരയില്‍ സ്ഥാനാര്‍ഥിയെ തിരഞ്ഞതുപോലെ പരിപാടി അവതരിപ്പിക്കാന്‍ മറ്റൊരാളെ തിരയേണ്ടിവരാത്തതുകൊണ്ട് കൃത്യ സമയത്തു തുടങ്ങുകയാണ്. തൃക്കാക്കരയില്‍ ഉപതിരഞ്ഞെടുപ്പ്. 

വലതന്മാര്‍ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചു. മറ്റൊരാളെ തിരഞ്ഞുപോകേണ്ട സാഹചര്യമല്ലാത്തതിനാല്‍ പട പടേന്ന് യുഡിഎഫിന് സ്ഥാനാര്‍ഥിയായി. അതുകൊണ്ട് ആ പാളയത്തില്‍ പൊട്ടിത്തെറിയ ശബ്ദം വലുതായുണ്ടായില്ല. ചില കൊടച്ചക്രങ്ങള്‍ ചീറ്റുന്നത് കണ്ടില്ല എന്നു വെക്കുന്നില്ല.  പക്ഷേ ഇടതുപക്ഷത്തിന്‍റെ സ്ഥാനാര്‍ഥി ചിത്രം വൈകി. എല്ലാം ഒന്നു സെറ്റാകാന്‍ സമയമെടുത്തു എന്നു പറയുന്നതാകും ശരി. ചിലപ്പോള്‍ അങ്ങനെയാണല്ലോ അപ്പോയിന്‍റ്മെന്‍റുകള്‍ വൈകും. ഇല്ലോളം വൈകിയതിനാല്‍ പ്രഖ്യാപനത്തിന് നല്ല കളറായിരുന്നു. പാര്‍ട്ടിക്കാര്‍ ഉള്‍പ്പെടെ കണ്ണില്‍ പലതും ഒഴിച്ച് കാത്തിരുന്നു. 

MORE IN THIRUVA ETHIRVA
SHOW MORE