സസ്പെന്‍ഷന്‍ എങ്കിലും പ്രതീക്ഷിച്ചു; ഒടുവില്‍ ആകെ പെട്ട് കെ.വി.തോമസ്..!

thiruva-ethirva
SHARE

സിപിഎം പാര്‍ട്ടി കോണ്‍ഗ്രസില്‍ പോയ കോണ്‍ഗ്രസുകാരന്‍ കെവി തോമസിനെതിരെ പാര്‍ട്ടി നടപടിയെടുത്തു. എന്നാല്‍ നടപടിയെടുത്തോ എന്നു ചോദിച്ചാല്‍ നടപടിയെടുത്തില്ല. സത്യം പറഞ്ഞാല്‍ കോണ്‍ഗ്രസ് പാര്‍ട്ടിക്ക് മാത്രമാണ് ഇങ്ങനെ ഇലക്കും മുള്ളിനും കേടില്ലാതെ തല്ലാന്‍ അറിയുക. തന്നെ പാര്‍ട്ടി പുറത്താക്കുമെന്നും അത് വലിയ ഗുമ്മാകുമെന്നുമൊക്കെയുള്ള കെ.വി തോമസിന്‍റെ ആഗ്രഹത്തിന് ഭംഗം വന്നു. മിനിമം സസ്പെന്‍ഷന്‍ എങ്കിലും പ്രതീക്ഷിച്ചെങ്കിലും ക്ലാസില്‍ നിന്ന് പുറത്താക്കാനല്ല, മറിച്ച് കുറച്ചുകൂടി അകത്താക്കാനാണ് തീരുമാനം.

പ്രധാന പദവികളില്‍ നിന്ന് നീക്കിയ ശേഷം ചുവരിനരുകില്‍ കൈകെട്ടി നിര്‍ത്തിച്ചിരിക്കുകയാണ്. തനിക്കെതിരായ നടപടി മിനിമം പാര്‍ട്ടി അധ്യക്ഷയെങ്കിലും പ്രഖ്യാപിക്കും എന്നായിരുന്നു കെ.വി തോമസിന്‍റെ പ്രതീക്ഷ.

MORE IN THIRUVA ETHIRVA
SHOW MORE