നിന്നു തല്ലുകൊള്ളാൻ അത്ര ഗാന്ധിയന്മാരല്ല കോൺഗ്രസുകാർ..!

Thiruvaa
SHARE

ഇന്നും കെ റെയിലും അതുമായി ബന്ധപ്പെട്ട കാര്യങ്ങളുമാണ് നമ്മള്‍ ചര്‍ച്ച ചെയ്യുന്നത്. ചര്‍ച്ച എന്ന വാക്കുപയോഗിച്ചതിന് ഒരു കാരണമുണ്ട്. സില്‍വര്‍ ലൈന്‍ പദ്ധതി സംബന്ധിച്ച് പദ്ധതിയെ വിമര്‍ശിക്കുന്നവരേയും അനുകൂലിക്കുന്നവരേയും ഉള്‍പ്പെടുത്തി ഒരു വിദഗ്ധ ചര്‍ച്ചയ്ക്ക് സര്‍ക്കാര്‍ ഒത്താശയോടെ കെറെയില്‍ അധികാരികള്‍ തയ്യാറെടുത്ത് മൂന്നാലുദിവസമായപ്പോഴേക്കും ഈ ചര്‍ച്ച എന്ന വാക്ക് തന്നെ ഒരു തമാശയായി മാറിയതുകൊണ്ടാണ് ആ വാക്ക് നമ്മളും ഇരുകൈയ്യും നീട്ടി സ്വീകരിച്ചത്. അപ്പോ ഇന്നത്തെ തിരുവാ എതിര്‍വാ ചര്‍ച്ചയിലേക്ക് പക്ഷപാതിത്തം ലവലേശമില്ലാതെ ഏവരേയും സ്വാഗതം ചെയ്യുന്നു. വിഡിയോ കാണാം.

എന്നും ഈ കെറെയില്‍ വിഷയം. ഒരു വ്യത്യസ്തയ്ക്ക് ഇന്നത്തെ വിഷയത്തില്‍ ആധികാരികമായി സംസാരിക്കാന്‍ രമേശ് ചെന്നിത്തലയെ ക്ഷണിക്കുകയാണ്. മുന്‍ പ്രതിപക്ഷനേതാവാണല്ലോ. ആ ബഹുമാനം മതി കേട്ടിരിക്കാന്‍. ശ്രീ ചെന്നിത്തല. താങ്കളുടെ വിലയേറിയതും നവീനവുമായ അഭിപ്രായകേള്‍ക്കാന്‍ കല്ലിട്ടിരിക്കുകയാണ് ഞങ്ങള്‍.

അപ്പോ ഉടമസ്ഥരുടെ അനുവാദത്തോടെ ഇട്ട കല്ല് പിഴുതെറിയുന്നതില്‍ വല്യതാല്‍പര്യമില്ലെന്ന്. കണ്ണൂരിലെ നടാലില്‍ സിപിഎമ്മുകാരുടെ തല്ല് കിട്ടിയതുകൊണ്ടാണോ എന്തോ രമേശ് ചെന്നിത്തല കൃത്യമായ നിലപാടാണ് എടുത്തിരിക്കുന്നത്.  ഇങ്ങനെ കണ്‍ഫ്യൂഷന്‍ അടിപ്പിക്കാതെ. ഒന്നുകില്‍ എല്ലാകല്ലുകളും പിഴുതെറിയണം. കല്ലുകള്‍ക്കിടയില്‍ അങ്ങനെ ഒരു പക്ഷപാതിത്തം കാണിക്കരുത്. ഇനി ഏത് പിഴുതെടുക്കാന്‍ പോയാലും ജയരാജന്‍ ഡോക്ടര്‍ പറഞ്ഞകാര്യം ശ്രദ്ധിക്കാന്‍ മറക്കണ്ട.

MORE IN THIRUVA ETHIRVA
SHOW MORE