കുറ്റി പറിച്ചാല്‍ ഇനി ‘തല്ലിയോടിക്കും’; ഒരു കണ്ണൂർ 'കുറ്റി'ക്കലാശം..!

Thiruvaa-ethirva
SHARE

ഇടവേളയ്ക്കു ശേഷം മഞ്ഞക്കുറ്റി വിതരണം പിണറായി സര്‍ക്കാര്‍ തുടങ്ങിയതിനാല്‍ നാട്ടില്‍ വീണ്ടും വികസനത്തിന്‍റെ വര്‍ത്തമാനങ്ങളാണ് സഖാക്കളുടെ വായില്‍ നിന്ന് കേള്‍ക്കാനുള്ളത്. വീട്ടില്‍ മഞ്ഞക്കുറ്റിയില്ലാത്തവര്‍ വികസനത്തില്‍ പിന്നോക്കം പോകും എന്നൊക്കെയാണ് സഖാക്കളുടെ സൈബര്‍ ചുവരെഴുത്ത്. സര്‍ക്കാര്‍ കുറ്റിയിടല്‍ തുടരാന്‍ തീരുമാനിച്ചതോടെ കോണ്‍ഗ്രസുകാരും തിരക്കിലായി. ഇടുന്ന കുറ്റി പിഴുതെടുക്കുന്ന കോണ്‍ട്രാക്ട് അവരാണല്ലോ പിടിച്ചിരിക്കുന്നത്. അപ്പോ നട്ടും പിഴുതും തുടങ്ങുകയാണ് ഇന്നത്തെ തിരുവാ എതിര്‍വാ. 

കുറ്റി പിഴുതെടുക്കുന്നതിന് കുറ്റി പൊരിക്കുക എന്നാണ് വടക്കന്‍ കേരളത്തില്‍ പറയുന്നത്. പൊരിക്കാനാണേോലും പൊളിക്കാനാണേലും എല്ലാത്തിനും കോണ്‍ഗ്രസുകാര്‍ തയാര്‍. സുധാകരന്‍ പറഞ്ഞാല്‍ അവര്‍ പൊരിക്കുകയല്ല പറത്തും. എന്നാല്‍ കുറ്റി തെറിപ്പിക്കാന്‍ ഇറങ്ങുന്നവരുടെ പല്ല് തെറിപ്പിക്കുമെന്നോമറ്റോ കണ്ണൂരിലെ മണ്ണിലാണ് സര്‍വേ എന്നതിനാല്‍   എംവി ജയരാജനാണ് കുറ്റിക്ക് കാവല്‍. മധ്യകേരളത്തില്‍ കുറ്റിയുടെ ചുമതല മന്ത്രി സജി ചെറിയാനായിരുന്നു. കണ്ണൂരില്‍ ഇമ്മാതിരി കൈയ്യാങ്കളി പരിപാടികളൊക്കെ ജയരാജന്മാരുടെ കുത്തകയാണല്ലോ. വിഡിയോ കാണാം:

MORE IN THIRUVA ETHIRVA
SHOW MORE