കടുക്കനിട്ടവന്‍ പോയാല്‍ കമ്മലിട്ടവന്‍ വരും; ഇപിയുടെ സാഹസങ്ങൾ

Thiruvaa-New
SHARE

ഡല്‍ഹിയിലെ കുടിയൊഴിപ്പിക്കലിനെത്തിയ മഞ്ഞ ജെസിബിക്കു മുന്നില്‍  ബൃന്ദ കാരാട്ട് വന്നു നിന്നതോടെ സാമൂഹ്യ മാധ്യമങ്ങളില്‍ കനല്‍ ഒരു തരി മുദ്രാവാക്യവുമായെത്തിയ സൈബര്‍ സഖാക്കള്‍ കേരളത്തില്‍ മഞ്ഞക്കുറ്റിക്കുമുന്നില്‍ നില്‍ക്കുന്ന പൊട്ടുതൊട്ടതും തൊടാത്തതുമായ സ്ത്രീകള്‍ക്കു വേണ്ടിയും വാളുകളില്‍ തള്ളലുകള്‍ നടത്തും എന്ന് വെറുതെ സ്വപ്നം കണ്ട് തുടങ്ങുകയാണ് വി‍‍ഡിയോ കാണാം.

പാര്‍ട്ടി കോണ്‍ഗ്രസിലെ പണിയൊക്കെ കഴിഞ്ഞതോടെ ജനങ്ങള്‍ക്കിട്ട് പണിയുന്ന പണി സര്‍ക്കാര്‍ വീണ്ടും തുടങ്ങിയിട്ടുണ്ട്. മഞ്ഞക്കുറ്റിയുമായി പിണറായി കിങ്കരന്മാര്‍ മതിലും ചാടി വരുകയാണ്. എന്നിട്ട് കുറ്റിയിടും. തൊട്ടുപിന്നാലെ കെ സുധാകരനും കോണ്‍ഗ്രസുകാരും എത്തു. എന്നിട്ട്

ഇപി ജയരാജന്‍ എല്‍ഡിഎഫ് കണ്‍വീനറായ വിവരം ഇപി തന്നെ ലോകത്തെ അറിയിച്ചു. പാര്‍ട്ടി കോണ്‍ഗ്രസിന്‍റെ പബ്ലിസിറ്റിക്ക് കെ വി തോമസിനെയാണ് പാര്‍ട്ടി ഉപയോഗിച്ചതെങ്കില്‍ തന്‍റെ സ്ഥാനാരോഹണം നാട്ടുകാരറിയാന്‍ ഇപി ഉപയോഗിച്ചത് മുസ്ലിം ലീഗിനെയാണ്. എകെജി സെന്‍റ്റിന്‍റെ വാതിലിന്‍റെ കുറ്റിയും കൊളുത്തും ഊരിമാറ്റിയതായി ഇപി പ്രഖ്യാപിച്ചു. ആര്‍ക്കും ഏതു പാതിരാക്കും ആസ്ഥാനത്തെത്താം. മോഷ്ടിക്കാന്‍ എകെജി സെന്‍ററില്‍ കയറിയാല്‍ പോലും മുന്നണിയില്‍ അംഗമാകുന്ന അവസ്ഥ. ലീഗിനെ നോക്കിയ ഇപി  പാര്‍ട്ടിയുടെ ചുവപ്പുകൊടി വീശാന്‍ മനപ്പൂര്‍വം മറന്നു. ചുവപ്പുകണ്ടാല്‍ ലീഗ് അപകടസീചനയെന്ന് തെറ്റിദ്ധരിച്ചാലോ. അതുകൊണ്ട് മടിക്കുത്തില്‍ നിന്നൊരു പച്ച തുണിയെടുത്ത് വീശി. 

MORE IN THIRUVA ETHIRVA
SHOW MORE