പൊലിസ് വക കെ റയിൽ ചവിട്ടുനാടകം; വികസനസ്വാദ് അറിഞ്ഞ് ജനം

Thiruvaa-Ne
SHARE

സിപിഎം പാര്‍ട്ടികോണ്‍ഗ്രസ് കഴിഞ്ഞത് പലരും അറിഞ്ഞിരുന്നില്ല. എന്നാപ്പിന്നെ നാട്ടുകാരെ അറിയിച്ചേക്കാം എന്ന് സര്‍ക്കാരും തീരുമാനിച്ചു. മഞ്ഞക്കുറ്റിയും കൊടുത്ത് സില്‍വര്‍ ലൈന്‍ സര്‍വേക്കാരെ ഇറക്കി. നിര്‍ത്തി വച്ചിരുന്ന കുറ്റിയിടല്‍ വീണ്ടും കണ്‍മുന്നില്‍ കണ്ടപ്പോള്‍ ജനങ്ങള്‍ക്ക് നല്ലവണ്ണം മനസിലായി  പാര്‍ട്ടി കോണ്‍ഗ്രസ് കഴിഞ്ഞു എന്ന്. തിരഞ്ഞെടുപ്പു വരുമ്പോള്‍ ഇന്ധന വില കൂട്ടാതിരുന്നിട്ട് തിരഞ്ഞെടുപ്പു കഴിഞ്ഞാലുടന്‍ കൂട്ടുന്ന കേന്ദ്ര സര്‍ക്കാരിനെതിരെ നമുക്ക് ആഞ്ഞടിക്കണം കേട്ടോ സഖാക്കളേ. 

വികസനസ്വാദ് ജനങ്ങള്‍ക്ക് നല്‍കുമെന്ന് പിണറായി മുഖ്യന്‍ കഴിഞ്ഞ ദിവസമാണ് പറഞ്ഞത്. രണ്ടുദിവസത്തിനുള്ളില്‍ ജനങ്ങള്‍ ആ സ്വാദ് അറിഞ്ഞു. അത്രക്ക് വേഗമാണ് ഈ സര്‍ക്കാരിന്.  പൊലീസിനെയാണ് സദ്യ വിളമ്പാന്‍ പിണറായി ഏല്‍പ്പിച്ചത്

പൊലീസിന് ഈ കലാപരിപാടികളില്‍ എന്താണ് പറയാനുള്ളത് ഈ മറുപടിയേക്കാളും ഭേദം ഒന്നുകൂടെ അമ്മാതിരി ഒരു ചവിട്ടു തരുന്നതാ ഈ വിശദീകരണത്തിലും ഭേദം. പൊലീസിന്റെ മനോവീര്യം കെടുത്തരുത് എന്ന് നിര്‍ബന്ധമുള്ള ആളാണ് ആഭ്യന്തരന്‍‍ കൂടിയയാ മുഖ്യന്‍. അതുകൊണ്ട് കാലുയര്‍ത്തിയവന് അതിലും ഉയരത്തിലുള്ള പദവികള്‍ നല്‍കിയേക്കും. പിന്നെ ഞങ്ങള്‍ കൊണ്ട ചവിട്ടൊന്നും നിങ്ങള്‍ കൊണ്ടിട്ടില്ല കേട്ടോ എന്ന് പറഞ്ഞാല്‍ തീരാവുന്ന പ്രശ്നമേയുള്ളൂ. എന്തായാലും ചവിട്ടുനാടക സീനിലേക്ക് പ്രതിപക്ഷ നേതാവ് വരുന്നുണ്ട്. 

കല്ല് പിഴുതെറിയുമോ. അതാണ് അറിയേണ്ടത്. എന്നാലും ഒന്നുകൂടെ പറ. ഒരു പഞ്ചൊക്കെ വരട്ട് പാലീസും ഇതുതന്നെയാ പറയുന്നത്. കൂടെ ഉണ്ടാകും എന്ന്. പക്ഷേ മഞ്ഞക്കല്ലിന്‍റെ കൂടെയാണെന്നുമാത്രം. ആകെ മൊത്തത്തില്‍ കല്ലുകടിയാണ് കേരളത്തില്‍. പാര്‍ട്ടി കോണ്‍ഗ്രസ് കഴിഞ്ഞു. സിപിഎമ്മുകാരെല്ലാം അവരവരുടെ പണികളില്‍ മുഴുകി. എന്നിട്ടും പാര്‍ട്ടി കോണ്‍ഗ്രസിലെ സെമിനാറില്‍ പങ്കെടുത്ത  കെവി തോമസ് മാഷിന് തിരിച്ച് കോണ്‍ഗ്രസ് വീട്ടില്‍ എത്താന്‍ കഴിഞ്ഞില്ല. കഷ്ടമുണ്ട്. സഖാക്കള്‍ കൂടെക്കൂട്ടുമെന്നു കരുതി. അതുണ്ടായില്ല. മറ്റ് പണികള്‍ ഒരു പാര്‍ട്ടിയും ഏല്‍പ്പിച്ചിട്ടില്ലാത്തതിനാല്‍ ഇപ്പോള്‍ കോണ്‍ഗ്രസ് നേതാക്കളെ നിരീക്ഷിക്കലാണ് മാഷിന്‍റെ പണി. ആരെങ്കിലും അച്ചടക്കം ലംഘിക്കുന്നുണ്ടോ എന്നാണ് മാഷിന് അറിയേണ്ടത്. അച്ചടക്കം ലംഘിച്ചവന്‍ എന്ന ചീത്തപ്പേരും കേട്ട് ഒറ്റക്കു നിന്ന് മടുത്തിട്ടാണ്. അപ്പോളാണ് വിഡി സതീശനെ തിരഞ്ഞ് കുറെയാളുകള്‍ പോകുന്നത് മാഷ് കണ്ടത്

MORE IN THIRUVA ETHIRVA
SHOW MORE