കേരളത്തെ സിങ്കപ്പൂരോ ജപ്പാനോ ആക്കുന്ന ആ കെ റയില്‍ പാത..!

Thiruvaa-New
SHARE

പണ്ട് വോട്ടുതേടി ചെന്നപ്പോള്‍ എന്‍എസ്എസ് സമദൂരം പറഞ്ഞു. അന്ന് പിണറായിയുടെയും കൂട്ടരുടെയും മുഖം കറുത്തിരുന്നു. എന്നാല്‍   കെ റെയില്‍ കാര്യത്തില്‍ എന്‍എസ്എസ് സമദൂരം പറഞ്ഞപ്പോള്‍ പിണറായിയുടെയും കൂട്ടരുടെയും  ആ കറുത്ത മുഖം തുടുത്തു. എന്നാലിപ്പോള്‍ കഥ ആന്‍റി ക്ലൈമാക്സില്‍ എത്തി.  എന്‍എസ്എസ് പറയുന്നു സമദൂരമല്ല. ശരിദൂരമാണ്. കെ റെയില്‍ വേണ്ട. പ്രായോഗികമല്ലത്രേ. നാട്ടുകാര്‍ക്കൊക്കെ കാര്യം നല്ലോണം തിരിഞ്ഞു വരുന്നുണ്ട്. എന്നിട്ടും നേരം വെളുക്കാതെ കുറ്റിയുമിട്ട് നടക്കുന്നവരെ ഓര്‍ത്ത് തുടങ്ങുകയാണ് ഇന്നത്തെ തിരുവാ എതിര്‍വാ.

സില്‍വര്‍ ലൈന്‍ എന്ന ഭാവിയില്‍ കേരളത്തെ സിങ്കപ്പൂരോ ജപ്പാനോ ആക്കുന്ന ആ അര്‍ദ്ധഅതിവേഗ പാതയ്ക്ക് സര്‍വേ നടപടികളാണല്ലോ ഇപ്പോ നടക്കുന്നത്. സര്‍വേ നടത്താനായി ഉദ്യോഗസ്ഥര്‍ വീടുകളില്‍ ഒരു മുന്നറിയിപ്പും കൂടാതെ പൊലീസിനേയും കൂട്ടി കടന്നുവരും. എന്നിട്ട് അടുക്കളയില്‍ വരെ ഒരു മ‍ഞ്ഞകുറ്റി നാട്ടാനുള്ള ശ്രമം ആരംഭിക്കും. അപ്പോ ആ വീട്ടുകാര്‍ എങ്ങനെയാണോ പ്രതികരിക്കുന്നത് അതിന്‍റെ ആഘാതം ആണ് സാമൂഹിക ആഘാതം. സംഗതി കേരളം വലിയ വിദേശരാജ്യങ്ങളെപ്പോലെ ആകാനുള്ള അതിവേഗ ഓട്ടത്തിലൊക്കെ ആണെങ്കിലും കുറ്റിയിട്ടാണ് സാമൂഹ്യആഘാത സര്‍വേ. കുഴിച്ചിടുന്ന ആ മഞ്ഞകുറ്റി ആരുടേതാണ് എന്നകാര്യത്തില്‍ വരെ സംശയം നിലനിന്ന ഒരു നാടിനെയാണ് ഈ സര്‍ക്കാര്‍ സിങ്കപ്പൂരാക്കുന്നത്. അപ്പോ ആദ്യം ആരുടെ കുറ്റി എന്ന കാര്യത്തില്‍ തീരുമാനമായിട്ട് അതിവേഗത്തില്‍ പോകണോ വേണ്ടയോ എന്ന കാര്യത്തിലേക്ക്. വിഡിയോ കാണാം:

MORE IN THIRUVA ETHIRVA
SHOW MORE