ഈ നാട്ടുകാരെ ഓരോന്ന് പറഞ്ഞ് പറ്റിക്കുന്ന ടീംസ്; ജനം കൂകിപ്പായിക്കും തീവണ്ടി..!

Thiruva
SHARE

നമ്മുടെ മുഖ്യമന്ത്രിക്ക് വളരെ പ്രധാനപ്പെട്ട ചില കാര്യങ്ങള്‍ അറിയിക്കാനും ശ്രദ്ധയില്‍പ്പെടുത്താനും ഉള്ളതിനാല്‍ നമ്മള്‍ ഒരു പ്രസംഗത്തിന് മുതിരുന്നില്ല. മുഖ്യമന്ത്രി പിണറായി വിജയന്‍ സഖാവിനെ എത്രയും വേഗം ക്ഷണിച്ചു കൊള്ളുന്നു.

നമ്മളായിട്ട് ഒരു അല്‍കുല്‍ത്തിനും ഇല്ല. അര്‍ധസത്യങ്ങള്‍ നിറഞ്ഞതും അതിശോക്തി കലര്‍ന്നതുമായ വാര്‍ത്തകളൊന്നും നമ്മള്‍ കൊടുക്കാറേയില്ല. അല്‍പം ചിരി, കുറച്ച് രാഷ്ട്രീയം, ഇത്തിരി പാട്ട്, പിന്നെ മ്യൂസിക്കിട്ട് ഒന്ന് ഗുമ്മാക്കല്‍. അങ്ങനെ ആര്‍ക്കും ഒരു ദോഷവും വരുത്താത്ത പരിപാടിയാണിത്. പിന്നെന്താണാവോ പ്രശ്നം.

ഇല്ലെന്നേ. പറഞ്ഞല്ലോ നമ്മളാ ടൈപ്പല്ല. മാത്രവുമല്ല ആരാണോ വ്യാജപ്രചാരണം നടത്തുന്നത് അവരെ ഇവിടെ കൊണ്ടുവന്ന് പരസ്യവിചാരണയ്ക്ക് വിധേയമാക്കിയ ചരിത്രം മാത്രമേ തിരുവാ എതിര്‍വായ്ക്കുള്ളു. അതെന്നും ഇന്നും അങ്ങനെത്തന്നെയായിരിക്കും. 

ശരിയാണ് സഖാവേ. എന്തൊക്കെയോ എവിടെയൊക്കെയോ നടക്കുന്നുണ്ട്. മ്മക്കും അതേ അഭിപ്രായമാണ് ഉള്ളത്. അപ്പോ മുഖ്യമന്ത്രി പറഞ്ഞതുപ്രകാരം നാടിനും നാട്ടുകാര്‍ക്കും വേണ്ടി ആ വിദ്രോഹസഖ്യത്തെ ഞങ്ങള്‍ പരിചയപ്പെടുത്തുകയാണ്. ഇഴകീറി പരിശോധിക്കുകയാണ്. 

അല്ലേ ഇവരല്ലേ മുഖ്യന്‍ ഉദ്ദേശിച്ച ആ വിദ്രോഹസഖ്യം. ഈ നാട്ടുകാരെ ഓരോന്ന് പറഞ്ഞ് പറ്റിക്കുന്ന ടീംസ്. പിണറായി സഖാവിന് ഇക്കാര്യത്തില്‍ എല്ലാവിധ സഹായസഹകരണങ്ളും വാഗ്ദാനം ചെയ്യുന്നു.  കാര്യങ്ങളെ വ്യക്തതയോടെ പരിശോധിച്ച് ആരാണ് വ്യാജപ്രചാരണം നടത്തുന്നതെന്നും അര്‍ധസത്യങ്ങള്‍ പറയുന്നതെന്നും വിലയിരുത്താന്‍ പോവുകയാണ് അപ്പോള്‍. നമ്മുടെ ഉത്തരവാദിത്തം നമ്മള്‍ മറക്കരുതല്ലോ.

എന്നുവച്ചാല്‍ സില്‍വര്‍ ലൈന്‍ കടന്നുപോകുന്നതിന് ഇരുവശത്തും ഒരു മീറ്റര്‍ പോലും വീതിയില്‍ ബഫര്‍ സോണില്ലെന്നാണ് മന്ത്രി പറയുന്നത്. അതുകൊണ്ട് ബഫര്‍ സോണില്‍ പെട്ടുപോവുമോ എന്നോര്‍ത്ത് ആരും കരയാന്‍ നിക്കണ്ട. ഒരു കുഴപ്പോം ഇല്ല. അല്ലേ സജി സഖാവേ.

ഡിപിആര്‍ പഠിക്കണം. അല്ലെങ്കില്‍ പെട്ടുപോവും. എപ്പോഴും സജി മന്ത്രിയെപ്പോലെ ഒരാള്‍ വന്ന് ഇങ്ങനെ ആധികാരികമായി പറഞ്ഞുതരാന്‍ ഉണ്ടാവില്ല. അപ്പോ ഡിപിആര്‍ പഠിച്ച സജി ചെറിയാന്‍ മന്ത്രി പറയുന്നു സില്‍വര്‍ ലൈനില്‍ ബഫര്‍ സോണില്ല. ഒന്നാമത് ബഹുഭൂരിപക്ഷം ദൂരവും ഈ പാലം ഉണ്ടാക്കി അതിന്‍റെ മേലേക്കൂടെയാണല്ലോ. പിന്നെന്ത് ബഫര്‍ സോണ്‍. അതാണ് സജി സഖാവിന്‍റെ കണ്ടെത്തല്‍. ഏതായാലും കെ.റെയില്‍ എംഡിയോട് ചോദിക്കാം. അദ്ദേഹമാണല്ലോ ഇതിന്‍റെ ഒക്കെ ആള്. 

ഏഹ്. അഞ്ചോ? അതോ പത്തോ? ഒരുമീറ്ററുപോലുമില്ല എന്നിടത്തുനിന്ന് പോയ പോക്കേ.... ശ്രദ്ധിക്കണം അര്‍ധസത്യങ്ങളോ അതിശയോക്തി കലര്‍ന്നതോ ആയ പ്രസ്താവനങ്ങള്‍ പാടില്ലെന്നാണ് മുഖ്യന്‍ പറയുന്നത്. 

അപ്പോ സജിസാറ് പറഞ്ഞ ഒരു മീറ്റര്‍ പോയിട്ട് അഞ്ചുമീറ്റര്‍ വരെ ഭൂമിയില്‍ യാതൊന്നും നിര്‍മിക്കാന്‍ പറ്റില്ല. പത്തുമീറ്റര്‍ വരെ അനുവാദം കിട്ടിയാല്‍ വല്ലോം ഉണ്ടാക്കാം. ഈ കപ്പ കൃഷിപോലൊക്കെ. അത് പോട്ടെ നഷ്ടപരിഹാരം ഉണ്ടോ ഈ ബഫര്‍ സോണിന് ? അപ്പോ അ കാര്യത്തിലും തീരുമാനമായി. ഇന്ത്യന്‍ റയില്‍വേ വരെ ഇങ്ങനെയാണോ? അല്ല സജി സാറ് അതും പറഞ്ഞിരുന്നു 

പിണറായി സഖാവ് പറഞ്ഞപോലെ വ്യാജപ്രചാരണങ്ങളില്‍ ഒന്നിനെ നമ്മള്‍ വിചാരണയ്ക്ക് വിധേയമാക്കി സത്യം ബോധിപ്പിച്ച് കഴിഞ്ഞിരിക്കുന്നു.  സജി ചെറിയാന്‍ പറഞ്ഞത് തെറ്റാണെന്ന്. 

MORE IN THIRUVA ETHIRVA
SHOW MORE