പിണറായി– മോദി ഡീൽ ഓർ നോ ഡീൽ; ബിജെപിക്കാര്‍ അടി വാങ്ങുന്നത് നിര്‍ത്തണോ?

Thiruvaa
SHARE

സില്‍വര്‍ ലൈന്‍ പദ്ധതിയെ തന്‍റെ സുവര്‍ണപദ്ധതിയാക്കാന്‍ ഇറങ്ങിത്തിരിച്ചിരിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയന്‍ ഡല്‍ഹിയില്‍ പ്രധാനമന്ത്രിയെ കാണാന്‍ പോയി. വിമാനത്തിലായിരുന്നു പോയതെങ്കിലും പിണറായി താഴേക്ക് നോക്കിയില്ല. അവിടെ കെ റയില്‍ സമരക്കാര്‍ പ്രതിഷേധിക്കുന്നതു കണ്ടാല്‍ ആകെ ആ മൂഡങ്ങ് പോകും. അതുകൊണ്ടാ. പിന്നെ പ്രധാനമന്ത്രിയെ കണ്ടാല്‍ പ്രതിഷേധക്കാരായ ബിജെപ്പിക്കാരെങ്കിലും അടങ്ങുമല്ലോ എന്നും കരുതിക്കാണും. അങ്ങനെ മുഖ്യന്‍ ഡല്‍ഹിയിലെത്തി. മോദി കാഴ്ചക്കവസരം നല്‍കാതെ  മുഖംതിരിക്കുമെന്നൊക്കെയാണ് കേരളത്തിലെ സുരേന്ദ്രനാദികളൊക്കെ കരുതിയത്.

അതിവേഗത്തില്‍ കണ്ടിറങ്ങിയാല്‍ ആളുകള്‍ വേണ്ടാത്തത് പറയുമല്ലോ എന്നു കരുതി സെമി സ്പീഡിലാണ് പിണറായി തിരിച്ചിറങ്ങിയത്. അനുമതി ഇന്നുതന്നെ കൊണ്ടുപോകുന്നോ അതോ പുറകെ അയച്ചാല്‍ മതിയോ എന്ന് മോദി ചോദിച്ചു. സംഗതിയുടെ കിടപ്പ് കേരളത്തിലെ ബിജെപിക്കാരെങ്കിലും മനസിലാക്കുന്നത് നല്ലതാണ്. വെറുതെ നിങ്ങളെങ്കിലും അടികൊള്ളുന്നത് നിര്‍ത്തിക്കോളൂ. അനുമതിക്കാര്യത്തില്‍ കേന്ദ്രം നല്‍കിയ കോണ്‍ഫിഡന്‍സാണ് പിണറായിയുടെ ഊര്‍ജംതന്നെ. വിഡിയോ കാണാം

MORE IN THIRUVA ETHIRVA
SHOW MORE