വിശ്വപൗരന്റെ ലോകോത്തര 'പണി'; വികസനവും തരൂരിന്റെ 'ലൈക്കടി'യും

thiuva-ethirva-sasi-tharoor
SHARE

ദേശീയതലത്തില്‍ നടത്തപ്പെടുന്ന സിപിഎം പാര്‍ട്ടി കോണ്‍ഗ്രസ്  കേരളത്തിലെ കോണ്‍ഗ്രസ് പാര്‍ട്ടിക്കുണ്ടാക്കുന്ന പൊല്ലാപ്പ് ചില്ലറയല്ല. അതുപോലെതന്നെയാണ് വിശ്വപൗരന്‍ ശശിതരൂരിനെക്കൊണ്ട് പാര്‍ട്ടിക്കുള്ള തലവേദനയും. തരൂര്‍ സിപിഎം നേതാവാണോ എന്ന് ഇടക്ക് കൂടെ നടക്കുന്നവര്‍ക്കുപോലും സംശയം തോന്നാറുണ്ടത്രേ.  കടുകട്ടി ഇംഗ്ലീഷ് പറയുകയോ സോഷ്യല്‍ മീഡിയയില്‍ കുറിക്കുകയോ ചെയ്യുന്ന കലാപരിപാടിയാണ് പതിവ് ഐറ്റം. എന്നാല്‍ ഇപ്പോള്‍  നില്‍ക്കുന്ന നില്‍പ്പില്‍ പിണറായി വിജയനൊപ്പമുള്ള ചിത്രം സമൂഹമാധ്യ അകൗണ്ടുകളില്‍ ഇടുക എന്നൊരു ശീലംകൂടി വന്നു ചേര്‍ന്നിട്ടുണ്ട്. വികസനം എന്ന് വെറുതെ എഴുതിക്കാണിച്ചാല്‍ അതിന് ലൈക്കടിക്കുന്ന ശീലക്കാരനാണ് തരൂര്‍. ആ വീക്നസ് മനസിലാക്കിയ സിപിഎം ചെറിയൊരു കുഴികുഴിച്ച് അതിനു മുകളില്‍ ഉണക്കക്കമ്പും ചപ്പുമൊക്കെ വിരിച്ചിട്ട് വികസനം എന്നൊരു ബോര്‍ഡ് സ്ഥാപിച്ചു. പാര്‍ട്ടി കോണ്‍ഗ്രസില്‍ പങ്കെടുക്കാനുള്ള ക്ഷണക്കത്തും ഒപ്പം വച്ചിരുന്നു. തരൂര്‍ കൃത്യമായി ആ കുഴിയില്‍ വീണു

വിശ്വപൗരനായതുകൊണ്ട് ലോകോത്തര പണിയാണ് തരൂര്‍ പതിവായി പാര്‍ട്ടിക്ക് സമ്മാനിക്കാറ്. അതിലും കഷ്ടം തരൂരിനോട് വിശദീകരണം ചോദിക്കാനാകില്ല. അഡലോക്സ്ഫോബിയ, പൊഗണോട്രോഫി എന്നൊക്കെയുള്ള തരൂരിന് മാത്രമറിയുന്ന കടുകട്ടി ഇംഗ്ലീഷില്‍ വിശദീകരണം നല്‍കിയാല്‍ കെപിസിസി പെട്ടുപോകും. അതുകൊണ്ട് സോണിയാ ഗാന്ധിയോട് ചോദിച്ചിട്ട് ചെയ്തോളൂ എന്ന ലൈനാണ് പാര്‍ട്ടി സ്വീകരിക്കുന്നത്. വേണമെങ്കില്‍ സോണിയ ഓക്സ്ഫോര്‍ഡ് ഡിക്ഷ്നറി നോക്കട്ടെന്ന്. ലോക്കല്‍ സമ്മേളനത്തിലോ ഏരിയാ സമ്മേളനത്തിലോ അല്ല സിപിഎം തന്നെ വിളിച്ചിരിക്കുന്നത് എന്നാണ് തരൂര്‍ പറയുന്നത്. പാര്‍ട്ടി കോണ്‍ഗ്രസില്‍ കോണ്‍ഗ്രസ് ഉള്ളതുകൊണ്ടാണ് പോകുന്നത് എന്ന് പറയാത്തത് ഭാഗ്യം

ഇനിയിപ്പോ എങ്ങനെ പോകും. പാര്‍ട്ടി വാൾഎടുത്തല്ലോ. വാളെടുത്തത് വെറും വെളിച്ചപ്പാടല്ല. കമ്പക്കുടി സുധാകരന്‍ എന്ന സാക്ഷാല്‍ ഉറഞ്ഞുതുള്ളലുകാരനാണ്. ആണോ. എന്നാ ഇപ്പ ശര്യാക്കിത്തരാം. സുധാകരേട്ടാ. ഒന്നിങ്ങ് വന്നേ. ഇനി എന്തുചെയ്യും. നൈസായിട്ടൊന്ന് പുകഴ്ത്തി നോക്കിയാലോ. ഏത് മനുഷ്യനും ഈ പുകഴ്ത്തലൊക്കെ ഇഷ്ടമായിരിക്കുമല്ലോ

അച്ചടക്കം പാലിക്കാത്തവരെ കാണുമ്പോള്‍ കെ മുരളീധരന് കലിയാണ്. പണ്ട് പാര്‍ട്ടിയില്‍ അച്ചടക്കത്തിനുള്ള പട്ടും വളയും സ്ഥിരമായി കിട്ടിക്കോണ്ടിരുന്ന ആളാണ്. മദാമ്മയുടെ കയ്യില്‍ നിന്നും അലുമിനിയം പട്ടേലിന്‍റെ കൈയ്യില്‍ നിന്നൊക്കെ സമ്മാനം വാങ്ങിയിട്ടുണ്ട്. ഇപ്പോ നല്ലവനായ ഉണ്ണിയായ മുരളിയേട്ടന്‍ ഉപദേശവുമായെത്തും. പിന്നെ മുരളീധരന് വിശ്വപൗരനെന്നോ ലോക്കല്‍ പൗരനെന്നോ ഉള്ള നോട്ടമില്ലല്ലോ

അപ്പോ ഇനി പെര്‍മിഷന് എന്ത് ചെയ്യും ശശിയേട്ടാ. വല്ല മാര്‍ഗങ്ങളും മനസിലുണ്ടോ? 

എന്‍റെ ബാലേട്ടാ. നിങ്ങളുടെ പാര്‍ട്ടി നിങ്ങളുടെ പാര്‍ട്ടി കോണ്‍ഗ്രസ്. അതിന് വല്ല ഇടത് ബുദ്ധിജീവികളെയും പിടിച്ചാപ്പോരേ. ആ അങ്ങനെ പിടിച്ചാല്‍ ഈ കുട്ടിത്തിരിപ്പ് സുഖം കിട്ടില്ലല്ലോ അല്ലേ. 

ഇനി നമുക്കാ യച്ചൂരിവഴി കോണ്‍ഗ്രസ് ഹൈക്കമാന്‍ഡില്‍ ഒരു പിടി പിടിച്ചാലോ. സോണിയാജി ഇനി സമ്മതിച്ചാലോ. തരൂര്‍ ഇല്ലാതെ പാര്‍ട്ടി കോണ്‍ഗ്രസ് നടക്കില്ല എന്ന് പറഞ്ഞുനോക്കാം. ഹൈക്കമാന്‍ഡിന്‍റെ കമാന്‍ഡ് അവസാനം വന്നു. പാര്‍ട്ടി വേറെ കോണ്‍ഗ്രസ് വേറെ. അല്ലെങ്കിലും അഞ്ച് സംസ്ഥാനങ്ങള്‍ പോയി ആനപാറി നില്‍ക്കുമ്പോളോ തരൂരിന്‍റെ സിപിഎം പാറിയ കഥ. ചെറിയ ഒരുടവേള. മഞ്ഞക്കുറ്റിയും സില്‍വര്‍ സഖാക്കളും എന്ന കഥ വന്നിട്ട് പറയും

ഇന്ന് വന ദിനമായിരുന്നു. അതുകൊണ്ട് മരം നടാന്‍ സിപിഎം തീരുമാനിച്ചു. വികസനത്തിനായി എല്ലാം വെട്ടി നശിപ്പിക്കാന്‍ പോന്നവര്‍, പരിസ്ഥിതിക്ക് ദോഷമുള്ള വെള്ളിേരഖയുമായി ഇറങ്ങിയവര്‍ എന്ന ചീത്തപ്പേര് മാറ്റുക തുടങ്ങിയവയാണ് ഉദ്ദേശം. കോണ്‍ഗ്രസുകാര്‍ പിഴുതുകളയാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിച്ചാണ് നടീല്‍. തനിക്കു നേരെ മൈക്ക് വരാത്തതില്‍ ഇപി ജയരാജന്‍ അസ്വസ്ഥനാണ്. അതുകൊണ്ട് മൈക്കുകള്‍ കൈക്കലാക്കാന്‍ ഒരു നീക്കം നടത്തി. നശിപ്പിച്ച്

അറിയുന്ന ആരെങ്കിലും ഇത് ഏറ്റെടുക്ക് എന്ന്. അതായത് കോടിയേരി സീരിയസായി എന്തൊക്കെയോ പറയാന്‍ പോവുകയാണ്. കെ റയില്‍ കല്ല് പിഴുതെടുക്കലിനെക്കുറിച്ചൊക്കെയായിരിക്കും. ആ സീനിനെ ഇപി ഇടപെട്ട് കോമഡിയാക്കുന്നത് കോടിയേരിക്കും അത്ര പിടിച്ചില്ല. ഒന്നാമതേ മൊത്തം  കല്ലുകടിയാണ്. അതെ. ജനകീയ സമരങ്ങളെ നമുക്ക് അടിച്ചമര്‍ത്തണം സഖാവേ. എന്നിട്ട് കല്ലുകള്‍ നിരത്തിയടണം. മഞ്ഞക്കുറ്റി നടീലിന്‍റെ ഭാഗമായി പൊതുജനത്തിന് നേരെയുള്ള പൊലീസ് നടപടികളില്‍ കോടിയേരി പുളകം രേഖപ്പെടുത്തി

അതെയതെ പ്രകീര്‍ത്തിക്കണം. എകെജി സെന്‍ററിലുണ്ടായിരുന്ന മുഴുവന്‍ ന്യായീകരണ ക്യാപ്സ്യൂളുകളും കോടിയേരി ഒറ്റക്ക് വായിലാക്കിയെന്നാണ് തോന്നുന്നത്. സ്വന്തം വീടിനു മുന്നില്‍ പ്രതിഷേധിച്ചവരെ വലിച്ചിഴച്ച് മാറ്റിയത് വലിയ അപകടം ഒഴിവാക്കാനായിരുന്നുന്നെന്ന്. ഈ കരുതല്‍ ജനങ്ങള്‍ കണ്ടില്ലെന്ന് നടിക്കരുത്. എല്‍ഡിഎഫ് വന്നു എല്ലാരേം ശരിയാക്കി. വോട്ടിനു പകരം കുറ്റി പദ്ധതി വിജയിക്കട്ടേ

കല്ലുപിഴുതാല്‍ കേസെടുക്കാനാണ് പുതിയ തീരുമാനം. മഞ്ഞനിറം ഉണങ്ങുന്നതിന് മുന്‍പ് കല്ലു പാകണം പിള്ളേച്ചാ. അപ്പോ പിഴുതവന്മാരുടെ കൈയ്യില്‍ നിറം പറ്റും. ആളെ കണ്ടുപിടിച്ച് കേസെടുക്കാന്‍ എളുപ്പമാകും. ഇതിലും വലിയ ന്യായികരണം പോക്കറ്റിലിട്ടാണ് നല്‍പ്പ്

എന്നുവച്ചാല്‍ സോളര്‍ സമരം നടത്തേണ്ടിയിരുന്നത് സെക്രട്ടറിയേറ്റ് ഉള്‍പ്പെടുന്ന പാളയം ഏരിയാ കമ്മിറ്റിയും എകെജി സെന്‍റര്‍ ഉള്‍പ്പെടുന്ന കന്നുകുഴി കമ്മിറ്റിയും ചേര്‍ന്നായിരുന്നു. ബാര്‍കോഴ സമരം നടത്തേണ്ടിയിരുന്നത് സ്മോളടിക്കുന്ന സഖാക്കളും. ഇതിലും വലിയ തുറുപ്പു ഗുലാനും കോടിയേരിയുടെ കൈയ്യിലുണ്ട്. രണ്ടാം വിമോചന സമരമാണത്രേ പിണറായി വിജയനെതിരെ നടക്കുന്നത്. 

സത്യത്തില്‍ ചരിത്രത്തില്‍ ഇടം നേടാന്‍ ആഗ്രഹിക്കുന്ന പിണറായി മുഖ്യന് തനിക്കെതിരെ വിമോചന സമരം നടക്കണമെന്ന് ആഗ്രഹമുണ്ടെന്ന് കരുതി കോടിയേരി പറഞ്ഞതാകാനും മതി. എന്തായാലും ഇന്നത്തെ കുറ്റിക്കച്ചവടം നമ്മള്‍ നിര്‍ത്തുകയാണ്. 

MORE IN THIRUVA ETHIRVA
SHOW MORE