ഒരേയൊരു സീറ്റിൽ ആളായില്ല; കോൺഗ്രസിലെ 'ലേറ്റസ്റ്റ്' പിടിവലി

Thiruvaa-ethirva
SHARE

കേരളത്തില്‍ നിന്നുള്ള മൂന്നു രാജ്യസഭാസീറ്റിലേക്കുള്ള തിരഞ്ഞെടുപ്പൊക്കെ പ്രഖ്യാപിക്കപ്പെട്ടിട്ട് ആഴ്ചകളായി. രണ്ടെണ്ണം ഇടതുമുന്നണിക്കാണ്. രണ്ടും റെ‍ഡി. അവര്‍ ഒരു കക്ഷിയില്‍ നിന്ന് എടുത്ത് വേറെ കക്ഷിയായ സിപിഐക്ക് വരെ കൊടുത്ത് സ്ഥാനാര്‍ഥിയായി. സിപിഎമ്മിന് സ്വന്തം സ്ഥാനാര്‍ഥിയായി  എ. എ. റഹീമും വന്നു. അപ്പോഴും കോണ്‍ഗ്രസിനുള്ള ഒരേയൊരു സീറ്റില്‍ ആളായിട്ടില്ല. ഒന്നാമതേ ആ പാര്‍ട്ടിക്ക് ഇപ്പോ വലിയ ക്ലച്ചൊന്നും കിട്ടാതെ നില്‍ക്കാണ്. അണികള്‍ കുറവാണെങ്കിലും നേതാക്കളുടെ ബാഹുല്യത്തില്‍ കോണ്‍ഗ്രസാണല്ലോ രാജ്യത്തെ ഒന്നാം നമ്പര്‍ പാര്‍ട്ടി. അതിന്‍റെ കനത്ത പ്രതിസന്ധിയിലാണ്. ഇതിപ്പോ പൊതുതിരഞ്ഞെടുപ്പ് പോലെ ആളുകള്‍ വോട്ട് ചെയ്ത് ജയിക്കുമോ തോല്‍ക്കുമോ എന്നൊരു ടെന്‍ഷന്‍ ഇല്ലാതെ പാര്‍ലമെന്‍റില്‍ എത്താവുന്ന ഒരേര്‍പ്പാടാണല്ലോ ഈ രാജ്യസഭ സീറ്റ്. അതുകൊണ്ട് തന്നെ പിടിവലിയും അതിനനുസരിച്ച് ജോറാണ്. എം. ലിജുവിനെ സ്ഥാനാര്‍ഥിയാക്കിയേക്കും എന്ന വാര്‍ത്ത വന്നതിന് പിന്നാലെയാണ് ഡല്‍ഹിയില്‍ രാഹുല്‍ ഗാന്ധിയുടെ വീട്ടില്‍ നിന്ന് സുധാകരനും ലിജുവും ഒന്നിച്ച് പുറത്തേക്കിറങ്ങിവന്ന് ഒരു വണ്ടിയില്‍ കയറിപോയത്. വീട്ടിലേക്കുള്ള വരവ് പക്ഷേ വേറെ വേറെ, സിംഗിളായിട്ടായിരുന്നു.

അങ്ങനെ എന്തിനും തയ്യാറായാണ് കട്ടക്ക് ലിജു കെപിസിസിയുടെ മുതലാളിയായ സുധാകരനൊപ്പം വന്നുനിന്നത്. ഇനിയാണ് ഷോ.  നമ്മള്‍ വെറുതെ തെറ്റിദ്ധരിച്ചു. സുധാകരനും ലിജുവും പരസ്പരം അറിഞ്ഞിട്ടല്ല രാഹുല്‍ ഗാന്ധിയുെട വസതിയിലേക്കെത്തിയത്.

MORE IN THIRUVA ETHIRVA
SHOW MORE