കോവിഡിനെ കൊഞ്ഞനം കുത്തി ഓടിക്കാൻ സിപിഎം; പാര്‍ട്ടിയുടെ ആരോഗ്യം ക്ഷയിക്കുമോ?

Thiruvaa
SHARE

സിപിഎം സമ്മേളന വേദികളെ കോവിഡിന് പേടിയാണെന്നുള്ള പാര്‍ട്ടിയുടെയും സര്‍ക്കാരിന്‍റെയും ആത്മവിശ്വാസത്തില്‍ ഹൈക്കോടതിക്ക് തെല്ലും വിശ്വാസമില്ല. രാഷ്ട്രീയപാര്‍ട്ടികളുടെ സമ്മേളനങ്ങള്‍ക്ക് എന്താണ് പ്രത്യേകത എന്നാണ് കോടതി ചോദിച്ചത്. സിപിഎം ഒരു പ്രത്യേക പാര്‍ട്ടിയാണെന്നതില്‍ കോടതിക്കുള്ള സംശയം എംവി ജയരാജനൊക്കെ തീര്‍ക്കാന്‍ സാധ്യതയുണ്ട്. പ്രകാശം പരന്നേക്കുമാരിക്കും. എന്തായാലും  ആള്‍ക്കൂട്ടമില്ലാത്ത ആരവങ്ങവങ്ങിലേക്ക് സ്വാഗതം. കാണാം വിഡിയോ.

കേരളത്തില്‍ സര്‍ക്കാര്‍ കോവിഡ് നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ചു. ഇതുവരെ ടിപിആര്‍ പരിഗണിച്ചായിരുന്നു നിയന്ത്രണമെങ്കില്‍ ഇക്കുറി ആ സ്റ്റൈല്‍ ഒന്നു മാറ്റിപ്പിടിച്ചു. സിപിഎം സമ്മേളനം നടന്ന ജില്ലകള്‍ സമ്മേളനം നടക്കുന്ന ജില്ലകള്‍ സമ്മേളനം നടക്കാനുള്ള ജില്ലകള്‍ എന്നിവയുടെ അടിസ്ഥാനത്തിലാണ് പുതിയ നിയന്ത്രണങ്ങള്‍.  സമ്മേളനം കഴിഞ്ഞ ജില്ലകളില്‍ കടുത്ത നിയന്ത്രണങ്ങള്‍ ഉണ്ടാകും. സമ്മേളനം നടക്കാനുള്ള ജില്ലകളില്‍ വലിയ നിയന്ത്രണങ്ങള്‍ ഉണ്ടാകില്ല. കോവിഡിനെ കൊഞ്ഞനം കുത്തി ഓടിക്കാനാണ് തീരുമാനം. 

കമ്യൂണിസ്റ്റ് ആരോഗ്യമായിരിക്കും ഉദ്ദേശിച്ചത്.  അംഗങ്ങളുടെ ആരോഗ്യത്തില്‍ പാര്‍ട്ടി ശ്രദ്ധിക്കാറുള്ളത് ശശിയേട്ടന്‍റെ കാര്യത്തിലൊക്കെ നമ്മള്‍ കണ്ടതാണല്ലോ മമ്മൂട്ടി പാര്‍ട്ടി അനുഭാവിയാണല്ലോ. ആ വഴിക്ക് കിട്ടിയതാകും. എന്തായാലും വിഎസ് അച്യുതാനന്ദന് കോവിഡ് എങ്ങനെ വന്നു എന്നു ചോദിക്കാതിരിക്കാന്‍ കാട്ടിയ ശ്രദ്ധ തിരിച്ചറിയാതെ പോകരുത്. ജില്ലാ സമ്മേളനങ്ങള്‍ക്ക് കലക്ടറുടെ അനുമതിയുണ്ടെന്നാണ് കോടിയേരിയുടെ വാദം

വെറുതെപോലും സിപിഎമ്മുകാരോട് കുറച്ചു നാളത്തേക്ക് തിരുവാതിര എന്നൊന്നും മിണ്ടിയേക്കല്ലേ പൊന്നേ. ഇനിയിപ്പോ പരിപാടികള്‍ സംഘടിപ്പിക്കണം എന്ന് അത്ര നിര്‍ബന്ധമുള്ളവര്‍ക്കായി കെ ബാബു ഒരു ഐഡിയ പറഞ്ഞുതരും എല്ലാവരും  കോവി‍ഡിനെക്കുറിച്ചോ ഡെല്‍റ്റാ വകഭേദത്തെക്കുറിച്ചോ സംസാരിക്കുന്ന സമയമാണല്ലോ ഇത്. അതിനെ കുറിച്ച് സംസാരിക്കാത്ത ആരെയെങ്കിലും നാട്ടില്‍ അപ്പോള്‍ കണ്ടാല്‍ ഉറപ്പിച്ചോണം  അത് ഇടതുപക്ഷക്കാരനോ പാര്‍ട്ടി അനുഭാവിയോ ആയിരിക്കും. അപ്പോ പൊതു ബോധത്തിനായും ബോധ്യപ്പെടുത്താനുമായി അല്‍പ്പം ഉപദേശമാണ്. സാമൂഹിക അകലം പാലിച്ച് എല്ലാവര്‍ക്കും കേള്‍ക്കാവുന്നതാണ്

പ്രതിപക്ഷത്തിന്‍റെ സമരത്തെ നോക്കി മരണത്തിന്‍റെ വ്യാപാരികള്‍ എന്നാണ് അന്ന് തോമസ് ഐസക് വിളിച്ചത്. അന്നൊക്കെ പ്രതിപക്ഷത്തിനെതിരെ ഫേസ്ബുക് പോസ്റ്റുകളുടെ പെരുമഴയായിരുന്നു. ഇപ്പോള്‍ കക്ഷി സമൂഹ മാധ്യമ അകൗണ്ടില്‍ നിന്നൊക്കെ ലോഗൗട്ട് ആണെന്നു തോന്നുന്നു. ആ രമേശ്  ചെന്നിത്തലയുടെ യാത്രയെ ഒക്കെ പിണറായിയും കൂട്ടരും പറഞ്ഞതിന് കൈയ്യും കണക്കുമില്ല. മുഖ്യനെ പേടിച്ച് തലയില്‍ ചുമന്ന ചെന്നിത്തലയെ താഴെയിട്ട് ഖദര്‍ ധാരികള്‍ ഓടുകവരെ ചെയ്തു. എന്തായാലും ആരോഗ്യമന്ത്രി പറയുന്നതൊക്കെ കേള്‍ക്കാന്‍ രസമുണ്ട്. ആരും ചിരിക്കരുത്. സംഗതി സീരിയസ് വിഷയമാണ്

MORE IN THIRUVA ETHIRVA
SHOW MORE