പിണറായി സ്തുതിഗീത വിപ്ലവ തിരുവാതിര; പാളിപ്പോയ കലാരൂപം..!

Thiruvaa
SHARE

സഖാക്കളോ സഖിമാരോ തിരുവാതിര കളിക്കുന്ന കാര്യത്തില്‍ ഒരു തീരുമാനമായി.  എകെജി സെന്‍ററില്‍നിന്ന് ഇനി ഒരു ഉത്തരവുണ്ടാകുന്നതുവരെ കൊതുകിനെ കൊല്ലാന്‍ പോലും അച്ചടക്കമുള്ള അണികള്‍ കൈകള്‍ കൂട്ടിയടിക്കില്ല. പാര്‍ട്ടി കൈയ്യൊഴിഞ്ഞെങ്കിലും ആ തിരുവാതിര ചുവടുകളെ കൈവിടാതെ നമ്മള്‍ തുടങ്ങുകയാണ് ഇന്നത്തെ കലാപരിപാടി. വിഡിയോ കാണാം.

സിപിഎം ജില്ലാ സമ്മേളനം ഏറ്റവും കളറാക്കുക എന്നത് ജില്ലാ സെക്രട്ടറിമാരുടെ അഭിമാനത്തിന്‍റെ പ്രശ്നമാണ്. പ്രത്യേകിച്ച് ഈ പിണറായിക്കാലത്ത്. പാര്‍ട്ടി സെക്രട്ടറിക്ക് നിലവിലെ സാഹചര്യത്തില്‍ പാര്‍ട്ടിയില്‍ കാര്യമായൊന്നും ചെയ്യാനില്ല.  ആകെയുള്ളത് സമ്മേളനത്തിന്‍റെ കൊടിതോരണങ്ങള്‍ തയ്യാറാക്കുക കലാപരിപാടിക്കുള്ള മൈക്ക്സെറ്റ് അറേഞ്ച് ചെയ്യുക തുടങ്ങിയ ഭാരിച്ച പണികളാണ്. എല്ലാ ജില്ലക്കാരും ഇതേ പണികള്‍ ചെയ്യുന്നുമുണ്ട്. അതുകൊണ്ടാണ് വ്യത്യസ്ഥനാകാന്‍ തിരുവന്തപുരം ജില്ലാസെക്രട്ടറി ആനാവൂര്‍ നാഗപ്പന്‍ സഖാവ് തിരുവാതിര സെറ്റിട്ടത്. പക്ഷേ ചുവടുപിഴച്ചു. ഇടുക്കി കൊലപാതകത്തെ തുടര്‍ന്ന് ദുഖാചരണം നടത്താത്തവര്‍ക്കെതിരെ സൈബര്‍ സഹോക്കള്‍ കടുത്ത ആക്രമണം നടത്തുന്നതിനിടെയാണ് നഗപ്പണ്ണന്‍റെ സംവിധാനത്തില്‍ പിണറായി സ്തുതിഗീത വിപ്ലവതിരുവാതിര അരങ്ങേറിയത്. 

ഇ സമ്മേളനകാലത്ത് ഇത്തരം കലാപരിപാടികള്‍ നടന്നില്ലെങ്കിലേയുള്ളൂ. പതാകയില്‍ പിണറായിയുടെ പടംവച്ചതായിരുന്നു മുന്‍കാല ഫാഷനെങ്കില്‍ ഇക്കുറി പിണറായിയെ ദൈവമായി അലങ്കരിച്ചുള്ള ഫ്ലെക്സുകള്‍ അമ്പലപ്പറമ്പില്‍ സ്ഥാപിക്കുകവരെ ചെയ്തു. അതിനു പിന്നാലെയാണ് ഈ മുഖസ്തുതി തിരുവാതിര. ചുവട് പിഴച്ചാലും സാരമില്ല വരികള്‍ തെറ്റരുത് എന്ന് കര്‍ശന നിര്‍ദേശമുണ്ടായിരുന്നിരിക്കണം. അങ്ങനൊരു നിര്‍ദേശം നല്‍കിയില്ല എങ്കിലും വരികള്‍ തെറ്റിക്കാനുംമാത്രം ധൈര്യമുളള കഥകളിക്കാരൊന്നും തല്‍ക്കാലം ഈ നാട്ടിലില്ല. നേതാക്കള്‍ കൈകള്‍ തമ്മില്‍ കൊട്ടിയപ്പോള്‍ തിരുവാതിരക്ക് താളംപിടിക്കുവാണ് എന്നു കരുതിയവര്‍ക്കുതെറ്റി.  സംഗതി തിരിച്ചടിയായപ്പോള്‍ അവര്‍ കൈ വിട്ടതാണ് ആ കണ്ടത്. ട്രാക്ക് മാറ്റാന്‍, എന്നുവച്ചാല്‍ ഒത്തൊരുമിച്ച് ട്രാക്ക് മാറാന്‍ സിപിഎമ്മിനെ കഴിഞ്ഞേയുള്ളൂ ആരും

ഇതിന്‍റെയെല്ലാം ഇത്തരവാദിയായ ആനാവൂര്‍ സഖാവ് അങ്ങ് പാറശാലയില്‍ ഉരുകിയില്ലാതാകുകയാണ്. ഒന്ന് കളറാക്കാന്‍ ശ്രമിച്ച തിരുവാതിര പാളിയതോടെ വഴിയേപോന്നവര്‍ വരെ ജില്ലാസെക്രട്ടറിയുടെ മേല്‍ തിരുവാതിര കളിക്കുകയാണല്ലോ

അതെ അണ്ണന്‍റെതന്നെ ഐഡിയാ ആയിപ്പോയി. അല്ലേല്‍ കാണാമാരുന്നു. തിരുവാതിരയിലെ ചില വരികള്‍ അച്ചട്ടായെന്നതാണ് മറ്റൊരു സത്യം. എതിരാളികള്‍ പിണറായി മുഖ്യനെ പഞ്ഞിക്കിടുകയാണ്. പാണന്മാരുടെ പാട്ടായിരുന്നു പണ്ട് ഹിറ്റെങ്കില്‍ ഇന്ന് തിരുവാതിരപ്പാട്ടിലൂടെയാണ് പിണരായിയുടെ പുകള്‍ മാലോകരറിയുന്നത്. 

MORE IN THIRUVA ETHIRVA
SHOW MORE