നമ്മുടെ പൊലീസിന്‍റെ എന്‍ജോയ്മെന്റ്; പുതിയ ഒറ്റപ്പെട്ട സംഭവങ്ങള്‍

Thiruvaa
SHARE

പുതിയ വര്‍ഷമായതുകൊണ്ട് നല്ലതു വല്ലോം പറഞ്ഞ് തുടങ്ങാമെന്ന് വച്ചെങ്കിലും കേരള പൊലീസ് സമ്മതിക്കുന്നില്ല. കേരള പൊലീസ് കാരണമുണ്ടായ ഏറ്റവും പുതിയ ഒറ്റപ്പെട്ട സംഭവങ്ങളുമായി ആരംഭിക്കുന്നു. കേരള പൊലീസിനെക്കുറിപ്പ് മുഖ്യമന്ത്രി പിണറായി വിജയനൊഴികെ ഏതാണ്ടെല്ലാവര്‍ക്കും ഒരേ അഭിപ്രായമാണ്. സര്‍ക്കാര്‍ സഹായം സൈബര്‍ ഫാക്ടറികള്‍ വരെ പൊലീസ് വിഷയത്തില്‍ ക്യാപ്സൂള്‍ നിര്‍മാണം നിര്‍ത്തിയിരിക്കുകയാണ്. പിണറായി പ്രതിരോധ പ്രതികരണ പ്രതിഭകളും പൊലീസിനെ കൈവിട്ടു. എങ്കിലും ഡിജിപി നീതി പാലിക്കുക എന്നൊക്കെ പറഞ്ഞൊപ്പിച്ച് ജീവിച്ചു പോകുന്നു. ഏറ്റവും ഒടുവിലത്തെ കേസ് കോവളത്ത് വിദേശിയെക്കൊണ്ട് മദ്യം ഒഴിപ്പിച്ച സംഭവമാണ്. ഒഴിപ്പിച്ചു എന്നു പറഞ്ഞാല്‍ ഗ്ലാസിലേക്കല്ല, പുറത്തേക്ക്. അങ്ങനെ പൊലീസിന്‍റെ വിദേശ നയവും വ്യത്യസ്തമല്ല എന്ന് വ്യക്തമായി. വഴിയെപോയവരെയൊക്കെ പിടിച്ച് പോലീസാക്കിയാല്‍ ഇങ്ങനെയിരിക്കും എന്ന പതിവ് വര്‍ത്തമാനവും ഇക്കാര്യത്തില്‍ പറയാന്‍ പറ്റില്ല. വഴിയേ പോകുന്നവര്‍ക്കൊക്കെ ഇതിലും വിവരം വച്ചിട്ടുണ്ട്. പൊലീസും എന്‍ജോയ് ചെയ്യാനല്ലേ ചേട്ടാ ഇതൊക്കെ ചെയ്യുന്നത്. മീന്‍വില്‍ക്കുന്നവരുടെ കുട്ട തട്ടിത്തെറിപ്പിക്കുക, കൊച്ചു കുട്ടിയെ മോഷ്ടാവെന്ന് പറഞ്ഞ് പീഡിപ്പിക്കുക..ഇതൊക്കെയല്ലേ നമ്മുടെ പൊലീസിന്‍റെ എന്‍ജോയ്മെന്‍റ്

മദ്യത്തോടു കാണിച്ച അനാദരവ് ചോദ്യം ചെയ്യാന്‍ എക്സൈസ് മന്ത്രി രംഗത്തുവരും എന്നാണ് കരുതിയതെങ്കിലും ഉണ്ടായില്ല. മദ്യവര്‍ജനം എന്ന സിപിഎം നയം നടപാക്കുകയായിരുന്നില്ലേ പൊലീസ് എന്നൊരു സംശയം വന്നതാകും കാരണം. ടൂറിസ്റ്റിനോടു കാണിച്ച തോന്ന്യവാസത്തില്‍ ടൂറിസം മന്ത്രി മുഹമ്മദ് റിയാസ് പ്രകോപിതനായി. പൊതു നിരത്തില്‍ വച്ചാണ് അന്യായം നടന്നതെന്ന കൊണ്ട് പൊതുമരാമത്ത് മന്ത്രി എന്ന നിലയില്‍ ഒന്നു കൂടി പ്രകോപിതനാകാന്‍ ന്യായമായും റിയാസിന് അവകാശമുണ്ട്റിയാസിന് ദണ്ണമുണ്ടാകും. അമ്മാതിരി പണിയെടുത്തിട്ടാണ് ടൂറിസ്റ്റുകളെ അദ്ദേഹത്തിന്‍റെ വകുപ്പ് കേരളത്തിലെത്തിക്കുന്നത്. ഭൗതിക വാദികളായിട്ടും ദൈവത്തിന്‍റെ സ്വന്തം നാടെന്ന് പോലും ടൂറിസ്റ്റുകളോട് പറഞ്ഞ് പരസ്യം ചെയ്യുന്നത് ആരെങ്കിലുമൊക്കെ ഒന്നു വന്നു കിട്ടാനാണ്. അങ്ങനെ വന്നുചേരുന്നവരോട് ഇതാണ് ആഭ്യന്തര വകുപ്പ് ചെയ്യുന്നതെങ്കില്‍ ആരായാലും പൊട്ടിത്തെറിക്കും.

വേണ്ടിവന്നാല്‍ പൊലീസില്‍ നിന്ന് ടൂറിസ്റ്റുകളെ രക്ഷിക്കാന്‍ വിനോദ സഞ്ചാരികളുടെ സംരക്ഷണ ചുമതല ഡിവൈഎഫ്ഐയെ എറ്റെടുക്കും. അഖിലേന്ത്യാ നേതൃസ്ഥാനം ഒഴിഞ്ഞെന്നേയുള്ളു റിയാസിന് ഇപ്പോഴും സംഘടനയില്‍ നല്ല പിടിയാണ്. അല്ലെങ്കില്‍ പുതിയ വല്ല ആശയവും കണ്ടെത്തും. ഈ റോഡിലെ കുഴി അറിയിക്കാന്‍ ആപ്പു കണ്ടെത്തിയപോലെ.

MORE IN THIRUVA ETHIRVA
SHOW MORE