കൊടിയേറ്റം കൊടിയിറക്കമായി; കോൺഗ്രസിന്റെ ‘കൊടിയ’ വിധി..!

Thiruvaa-28-12845
SHARE

പിറന്നാള്‍ ദിനം എല്ലാവരും കാത്തിരിക്കുന്ന ഒന്നാണ്. ആ ദിവസത്തിന്‍റെ ഓര്‍മയൊക്കെ വല്യ സന്തോഷമാണുതാനും. ഇന്ന് കോണ്‍ഗ്രസിന്‍റെ പിറന്നാള്‍ ആയിരുന്നു. 137 വയസായി. എന്നിട്ടും ആ പിറന്നാള്‍ വൃത്തിക്ക് ആഘോഷിക്കാന്‍ ആ പാര്‍ട്ടിക്ക് യോഗമില്ല എന്നതാണ് കഷ്ടം. ഇന്നത്തെ പിറന്നാള്‍ ആഘോഷം കോണ്‍ഗ്രസ് ഉടനെങ്ങും മറക്കില്ല. അത്രക്ക് രസകരമായിരുന്നു സംഭവങ്ങള്‍. ആകസ്മികമായ ദുരന്തം എന്നൊക്കെ കേട്ടിട്ടില്ലേ. കൂടുതല്‍ പറയാനില്ല. കാണാനുള്ളതാണ്

പതാകപൊട്ടല്‍ അന്വേഷണ കമ്മിഷന്‍ എന്നപേരില്‍ ഒരു സംഘത്തെ നിയമിക്കാനുള്ള സ്കോപ്പായി. എതിര്‍പ്പാര്‍ട്ടിക്കാരുടെ കൊടിമരം തകര്‍ക്കുന്ന കാഴ്ചകളാണ് സാധാരണ കാണാറുള്ളത്. ഇതുപക്ഷേ സ്വന്തം പാര്‍ട്ടിയുടെ കൊടി തകരുന്നത് കാണേണ്ടിവന്ന കോണ്‍ഗ്രസുകാരുടെ  അവസ്ഥയാണ് അവസ്ഥ. ഇതൊരു ഇന്‍റേണല്‍ വിഷയമാണെന്നാണ് കെസി വേണുഗോപാലിന്‍റെ കണ്ടെത്തല്‍. പക്ഷേ നാണം കെട്ടത് ഇന്‍റേണലല്ല. എക്സ്റ്റേണലാണ്. അതോര്‍മ്മവേണം. എന്തായാലും ഹൈക്കമാന്‍ഡിന്‍റെ കൊടിപ്പരിപാടി കേരളത്തില്‍ വലുതായി പരീക്ഷിക്കാന്‍ കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍ തയാറായില്ല. പുള്ളിവന്നതില്‍പ്പിന്നെ അടിമുടി വെറൈറ്റിയാണ്. ഇക്കുറിയും അതില്‍ മാറ്റമില്ല. പാര്‍ട്ടിയുടെ 137 ാം ജന്മജിനത്തില്‍ കുറഞ്ഞത് നൂറ്റിമുപ്പത്തിയേഴുരൂപ കോണ്‍ഗ്രസിന്‍റെ അകൗണ്ടില്‍ നിക്ഷേപിക്കാനുള്ള പദ്ധതിയാണ് വിഭാവനം ചെയ്തിരിക്കുന്നത്. 

MORE IN THIRUVA ETHIRVA
SHOW MORE