'കെ സുധാകരന്‍: ഇന്ദിരാഭവനിലെ സിംഹം': പ്രസക്ത ഭാഗങ്ങൾ

Thiruvaa-ethirva
SHARE

വാളും കോടാലിയുമൊക്കെയായി രാഷ്ട്രീയ കലാപകാരികള്‍ കളം നിറയുന്നതിനാല്‍ ചിരിക്കുള്ള വകയൊന്നും നാട്ടില്‍ തെല്ലുമില്ല. പിന്നെ ആകെ ചെയ്യാനാകുന്നത് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍റെ സീരിയസ് വാര്‍ത്താ സമ്മേളനങ്ങളോ പ്രസംഗങ്ങളോ കാണുക എന്നതാണ്. അപ്പോള്‍ അതില്‍ നിന്ന് ചിരിക്കുള്ള വക നമുക്കുനേരെ പൊന്തിവരും. കെ എസ് ബ്രിഗേഡുകാര്‍ക്കും സുധാകര വിരുദ്ധര്‍ക്കും ഒരുപോലെ കാണാനും ആസ്വദിക്കാനും പറ്റുന്ന എപ്പിസോഡാണെന്ന മുന്നറിയിപ്പോടെ തിരുവാ എതിർവാ

കെപിസിസി അധ്യക്ഷനാകുമ്പോള്‍ നാട്ടിലെ പലവിധ വിഷയങ്ങളില്‍ അബിപ്രായം പറയേണ്ടിവരും. സുധാകന്‍റെ മുഴുവന്‍ അബിപ്രായങ്ങളും കാണിക്കണമെങ്കില്‍ കെ  സുധാകരന്‍ ഇന്ദിരാഭവനിലെ സിംഹം എന്ന പേരില്‍ മൂന്നുമണിക്കൂര്‍ ദൈര്‍ഘ്യത്തില്‍ സിനിമയെടുത്താലും മതിയാകില്ല. അതുകൊണ്ട് പ്രസക്തമായ ഭാഗങ്ങള്‍ മാത്രമാകും നമ്മള്‍ ാകണിക്കുക. ആദ്യം സില്‍വര്‍ ലൈന്‍ പദ്ധതിയുമായി ബന്ധപ്പെട്ട അഭിപ്രായം രേഖപ്പെടുത്താന്‍ സുധാകരേട്ടനെ ക്ഷണിച്ചുകൊള്ളുന്നു

പണ്ട് യുഡിഎഫ് ഭരിക്കുമ്പോള്‍ കൊണ്ടുവരാന്‍ ആഗ്രഹിച്ച പദ്ധതിയാണ് എക്സ്പ്രസ് ഹൈവേ. 1997 മുതല്‍ കേള്‍ക്കുന്നതാണ് ഈ എക്സ്പ്രസ് ഹൈവേ എന്ന പേര്. 540 കിലേമീറ്റര്‍ വരുന്ന ആ അതിവേഗ പാത കേരളത്തില്‍ പണിയുമെന്ന്  2001 ല്‍ യുഡിഎഫ് സര്‍ക്കാര്‍ അങ്ങ് പ്രഖ്യാപിച്ചു. പോരേ പൂരം. ഇടതുപക്ഷം തെരുവിലിറങ്ങി. കുറ്റംപറയരുതല്ലോ ഇപ്പോള്‍ സില്‍വര്‍ ലൈനിന്‍ററെ പേരില്‍ ഇടഞ്ഞു നില്‍ക്കുന്ന സിപിഐയുടെ ബിനോയ് വിശ്വം അന്ന് നിയമസഭയില്‍ പൊട്ടിത്തെറിച്ചു. കേരളത്തെ രണ്ടായി മുറിക്കാന്‍ സര്‍ക്കാര്‍ ഇറങ്ങിയിരിക്കുന്നുവെന്ന് സിപിഎം മുക്കിന് മുക്കിന് പ്രസംഗിച്ചു. അക്കാര്യമൊക്കെ ഇപ്പോള്‍ സുധാകരന്‍ അയവിറക്കുകയാണ്

ഇടതുപക്ഷത്തോട് മുട്ടി ജയിക്കാനുള്ള കെല്‍പ്പില്ലാതിരുന്ന യുഡിഎഫ് പതിയ ആ അതിവേഗ വഴി മറന്നു.  നാരായണിയുടെ പശുവും ആസിയയുടെ ആടും വയറുനിറച്ച് പുല്ലുതിന്നു. ഇപ്പോ പക്ഷേ തീവണ്ടിപ്പാളം മുറിച്ചുകടക്കേണ്ട അവസ്ഥയിലാണ് ആ പാവം പുല്ലുതീനികള്‍. കാരണം സില്‍വര്‍ ലൈന്‍ എന്ന കെ റെയില്‍ 

MORE IN THIRUVA ETHIRVA
SHOW MORE