ശ്രീധരേട്ടന്‍ ദേ വന്നു, ദാ പോയി; സുരേന്ദ്രന് ഒരു ട്യൂഷനെങ്കിലും..!

thiruva
SHARE

ട്രാക്കിലും ഫീല്‍ഡിലും മല്‍സരിച്ച് ഒന്നാം സ്ഥാനം നേടുന്നതുപോലുള്ള എളുപ്പപ്പണിയല്ല സെക്രട്ടറിയേറ്റില്‍ ചെന്ന് കായിക മന്ത്രിയെ കാണുക എന്നത്. ഇത് കായിക താരങ്ങള്‍ക്ക് ഇന്ന് നന്നായി മനസിലായി. വാഗ്ദാനം ചെയ്ത ജോലി സര്‍ക്കാര്‍ നല്‍കാത്തതില്‍ പ്രതിഷേധിച്ച് സമരം ചെയ്യുന്നവരുമായി ചര്‍ച്ചായാകാം എന്ന് മന്ത്രി വി. അബ്ദുറഹിമാന്‍ പറഞ്ഞിരുന്നു. അഞ്ച് പ്രതിനിധികളെ മന്ത്രിയുടെ ഓഫീസ് ചര്‍ച്ചക്കും വിളിച്ചു. എന്നാല്‍ മന്ത്രി സ്ലോറേസില്‍ പങ്കെടുക്കുകയാണെന്ന് തിരിച്ചറിയാന്‍ വൈകി. അപ്പോള്‍പ്പിന്നെ വൈകിക്കാതെ നമ്മള്‍ തുടങ്ങുകയാണ് ഇന്നത്തെ തിരുവാ എതിര്‍വാ. 

ഒരുകാലത്ത് അങ്ങനെ തീരുമാനിച്ച ഇ ശ്രീധരന്‍ ആ തീരുമാനം മാറ്റി. അതെ ആ വണ്ടി ബിജെപിയുടെ ട്രാക്ക് ഒഴിയുകയാണ്. അല്ലെങ്കിലും ചുവപ്പും പച്ചയുമാണ് തീവണ്ടിക്ക് നല്ലത്. കാവി അത്ര ചേര്‍ന്ന കളറല്ല. ഈ തിരിച്ചറിവ് ശ്രീധരനുണ്ടായ ദിവസമാണിന്ന്. ശ്രീധരന്‍ എന്ന നിര്‍മാതാവിനെ മുന്നില്‍ നിര്‍ത്തി ബിജെപി കെട്ടിപ്പൊക്കിയവയൊക്കെ പാലാരിവട്ടം പാലം പോലെ തകര്‍ന്നു തരിപ്പണമായി. 

ഈ വാര്‍ത്താ സമ്മേളനത്തിലുടനീളം ഒരു പുകകാണാം. മെട്രോമാന്‍ വന്നതുകൊണ്ട് തീവണ്ടിയുടെ പുക സിംപോളിക്കായി ഇട്ടതാണെന്നു കരുതരുത്. ആരോ സാമ്പാണി കത്തിച്ചുവച്ചതാണ്. അപ്പോ രാഷ്ട്രീയത്തില്‍ ഇനി തീരേ ഉണ്ടാവില്ലേ. ശരിക്കും ചുവപ്പുസിഗ്നല്‍ കാണിച്ചോ. വിഡിയോ കാണാം:

MORE IN THIRUVA ETHIRVA
SHOW MORE