വിസി അഥവാ വേണ്ടപ്പെട്ട ചാന്‍സിലര്‍; പണിയില്ലാത്തൊരു ഗവര്‍ണറും..!

Thiruvaa
SHARE

വിസി എന്നാല്‍ വേണ്ടപ്പെട്ട ചാന്‍സിലര്‍. അങ്ങനെയാണ് അതിനെ  പാര്‍ട്ടിയും സര്‍ക്കാരും വിചാരിച്ചിരിക്കുന്നതെന്ന്  സര്‍വകലാശാലകളുടെ ചാന്‍സിലറായ ഗവര്‍ണര്‍ക്ക് മനസിലാകാത്തതാണ് നിലവിലെ തര്‍ക്കങ്ങള്‍ക്കു കാരണം. ഇക്കാര്യം കാട്ടി ഒരു കത്ത് ഗവര്‍ണര്‍ക്ക് കൊടുത്താല്‍ എല്ലാം കോംപ്രമൈസ് ആക്കാന്‍ പറ്റിയേക്കും. കത്തയച്ച് കാത്തുനില്‍ക്കാതെ നമ്മള്‍ തുടങ്ങുകയാണ് ഇന്നത്തെ തിരുവാ എതിര്‍വാ.

സര്‍ക്കാരുകളാണ് സംസ്ഥാനം ഭരിക്കുന്നത്. പക്ഷേ ഗവര്‍ണറാണ് ശരിക്കും മുതലാളി. പക്ഷേ ചെയ്യാന്‍ കാര്യമായ പണിയൊന്നുമില്ല. ആകെയുള്ളത് സര്‍വകലാശാലയുടെ ചാന്‍സിലര്‍ പദവി തുടങ്ങിയ അലങ്കാരങ്ങളാണ്. അതില്‍ക്കൂടി സര്‍ക്കാര്‍ കൈകടത്തിയാല്‍ പാവം ഗവര്‍ണര്‍ എന്തുചെയ്യും. ഗവര്‍ണര്‍ പദവി എന്നത് സുഖകരമായ ഒന്നാണെന്നു കരുതിയ ഗവര്‍ണര്‍ക്ക് ഇന്നാട്ടിലെ സര്‍ക്കാര്‍ ഇമ്മാതിരി തലവേദനയുണ്ടാക്കിയാല്‍ എന്തുചെയ്യും. സര്‍വകലാശാലകളില്‍ ആരാകണം വൈസ് ചാന്‍സിലര്‍ എന്ന് ഗവര്‍ണര്‍ക്ക് തീരുമാനിക്കാം. പക്ഷേ പേര് സര്‍ക്കാര്‍ പറയും. ഒകെ. പേരുകള്‍ സര്‍ക്കാര്‍ പറയട്ടെ എന്നുകരുതി ഫയല്‍ നോക്കിയ ഗവര്‍ണര്‍ ഞെട്ടി. ആ ഫയലില്‍ ഓപ്ഷനുകളില്ല. ഒരു പേര് മാത്രം. എന്നിട്ട് ആ ആളെ നിയമിക്കണം എന്ന് ഉന്നത വിദ്യാഭ്യാസമന്ത്രിയുടെ വക കത്തും. ഗവര്‍ണര്‍ക്ക് സാധാരണ സര്‍ക്കാരാണ് പിന്തുണ. ഇവിടെമാത്രം പ്രതിപക്ഷമാണ്. 

വിഡി സതീശന്‍ പല്ലും നഖവും ഉപയോഗിച്ച് കളത്തിലെത്തി. പക്ഷേ ആരെന്തു ചോദിച്ചിട്ടും ബന്ദു മന്ത്രി ഒന്നും പറയുന്നില്ല. എല്ലാം മുഖ്യന്‍ പറഞ്ഞെന്നാണ് പറയുന്നത്. പിണറായി പറഞ്ഞതു മുഴുവന്‍ ഗവര്‍ണറെയും. എന്തായാലും പലതും പറയിക്കാന്‍ പ്രതിപക്ഷം തുനിഞ്ഞിറങ്ങിയിട്ടുണ്ട്.  യൂത്ത് കോണ്‍ഗ്രസ് ഇറങ്ങി. സര്‍വകലാപശാലയായി മാറുകയാണ് തെരുവുകള്‍. വിഡിയോ കാണാം:

MORE IN THIRUVA ETHIRVA
SHOW MORE