ഉമ്മൻചാണ്ടി എന്ന ഇതിഹാസം; വാഴ്ത്തലുകളുടെ മഹാസമ്മേളനം..!

Thiruvaa-
SHARE

ഉമ്മന്‍ ചാണ്ടിയുടെ അമ്പത് വര്‍ഷക്കാലത്തെ നിയമസഭാ ജീവിതം പുസ്കത്തിലായി. ഇതിഹാസം എന്നാണ് പുസ്തകത്തിന്‍റെ പേര്. അങ്ങനെ വെറും പുസ്തകമല്ല, കോഫി ടേബിള്‍ ബുക്ക് എന്ന വിഭാഗത്തിലാക്കിയാണ് ഇറക്കിയിരിക്കുന്നത്. അതെന്തിനാണെന്ന് വഴിയെ പറഞ്ഞുതരാം. അപ്പോ ആദ്യം പുസ്തകം നമുക്ക് പ്രകാശനം ചെയ്യാം.

കണ്ടല്ലോ... പ്രമുഖര്‍ കുറെപേരുണ്ട്. കോണ്‍ഗ്രസുകാര്‍ മാത്രമല്ല തോമസ് ഐസകും കാനം രാജേന്ദ്രനും ഓ. രാജഗോപാലേട്ടനും കുഞ്ഞാലിക്കുട്ടിയും പി.ജെ. ജോസഫും തുടങ്ങി കേരളത്തിലെ ഇരുമുന്നണികളിലും പെട്ടവരും അതിലൊന്നു പെടാതിരിക്കുന്നവരും സ്ഥലത്തുണ്ട്. അതുകൊണ്ട് പരിപാടി ഏത് രാഷ്ട്രീയപ്രസ്ഥാനത്തില്‍ പെട്ടവര്‍ക്കും കണ്ടും കേട്ടും ആസ്വദിക്കാവുന്ന ഒന്നാണെന്ന് ആമുഖമായി മുന്നറിയിപ്പുതരുന്നു. പുസ്തകം ഉമ്മന്‍ചാണ്ടിയെക്കുറിച്ചായതുകൊണ്ട് ഇവിടുത്തെ പ്രധാന കഥാപാത്രവും ചാണ്ടിസാറാണ്. ഉമ്മന്‍ചാണ്ടിയെ കുറിച്ച് പറയാനാണ് എല്ലാവരും വന്നിരിക്കുന്നത്. സ്വാഭാവികമായും കേള്‍ക്കുന്ന കാര്യങ്ങള്‍ പറയുന്ന ആള്‍ക്ക് അനുസരിച്ച് പ്രേക്ഷകരില്‍ കൗതുകവും അത്ഭുതവും സൃഷ്ടിക്കുമെന്ന ഉറപ്പില്‍ ആദ്യം സ്റ്റേജിലേക്ക് കെപിസിസി അധ്യക്ഷന്‍ കെ. സുധാകരനെ ക്ഷണിക്കുകയാണ്. അപ്പോ തുടങ്ങാം.

പലതും കാണാനും കേള്‍ക്കാനും ഉണ്ട്. എണീറ്റ് പോകരുത്. ആസ്വദിച്ചു തുടങ്ങിയാല്‍ പിന്നെ വേണ്ടെന്ന് വയ്ക്കാന്‍ തോന്നില്ല. അത്ഭുതകാഴ്ചകളുടെ മായാലോകമാണ് പ്രേക്ഷകരുടെ മുന്നില്‍ തുറന്നുകാട്ടാന്‍ പോകുന്നത്.  ഉമ്മന്‍ ചാണ്ടിയുടെ വിരുതിനെ എടുത്തു കാണിച്ചുകഴിഞ്ഞു. ഇനി ബ്രണ്ണന്‍ കാലമാണ്. അതില്ലാതെ സുധാകരനില്ല. ഇനി ഇതുകേട്ട് പിണറായി സഖാവ് തിരുത്തുമായി വരാതിരുന്ന മതിയായിരുന്നു. പക്ഷേ നമ്മള്‍ തോല്‍ക്കാന്‍ പാടില്ല. സംയമനശേഷി പരിമാവധി ഉള്‍ക്കൊണ്ട് കണ്ടാമതി.

പറഞ്ഞു പറഞ്ഞുവന്നപ്പോള്‍ പലതും പറയേണ്ടി വന്നു സുധാകരന്. അടുത്തത് പ്രത്യേക ഐറ്റം ആണ്. കോണ്‍ഗ്രസില്‍ ഒരു നേതാവിനെ പറ്റി വേറൊരു നേതാവ് നല്ലത് പറയുന്നതൊക്കെ സംഗതി നല്ല രസമുള്ള കാഴ്ചയാണ്. സ്റ്റേജില്‍ രമേശ് ചെന്നിത്തലയും കെ. മുരളീധരനും ഒരുമിച്ചാണ്. ഇരുവരും ഉമ്മന്‍ചാണ്ടി വിരുദ്ധഗ്രൂപ്പുകളാണെങ്കിലും പൊക്കി പറയുന്ന കാര്യത്തില്‍ അതൊന്നും പ്രസക്തമേയല്ല. സുധാകരനും കൂടി കക്ഷിചേരട്ടെ. ബഹുരസമായിരിക്കും.

ഉമ്മന്‍ചാണ്ടിയെ പുകഴ്ത്തിയാല്‍ ആളുകളെന്ത് വിചാരിക്കുമെന്നൊരു ചിന്ത പുകഴ്ത്തുന്ന എല്ലാ കോണ്‍ഗ്രസുകാര്‍ക്കും ഉണ്ട്. അതുകൊണ്ടാണ് അവരൊക്കെയും തമ്മില്‍ തല്ലിനെ ആശയസംഘട്ടനമാക്കി മാറ്റുകയും അഭിപ്രായവ്യത്യാസങ്ങളാക്കി ലളിതവല്‍ക്കരിക്കുകയും ചെയ്യുന്നത്. മനസാക്ഷിയുള്ളതിന്‍റെ കുഴപ്പമാണ് സാരമില്ല. പക്ഷേ ഈ അവസരത്തില്‍ മനസാക്ഷിക്കുമുന്നിലും അല്ലാതെയും ഉള്ളകാര്യം പറയാന്‍ ഒരാള്‍ വരുന്നുണ്ട്.

MORE IN THIRUVA ETHIRVA
SHOW MORE