അലി അക്ബര്‍ ഇനി ലീഗില്‍ ചേരുമോ..!; ഭാരം കുറയുന്ന കെപിസിസി പട്ടിക..!

thiruva
SHARE

ബിജെപി എന്നത് വലിയൊരു പാര്‍ട്ടിയാണെന്നൊക്കെ എല്ലാവരും പറയും. പക്ഷേ  താമര പാര്‍ട്ടി സംസ്ഥാന സമിതി അംഗം അലി അക്ബറിന് ആ വലിയ പാര്‍ട്ടിയില്‍ മിണ്ടാനും പറയാനും ആരുമില്ലാരുന്നത്രേ. നിരവധി സംവിധാനങ്ങള്‍ നടത്തിയിട്ടുള്ള അലി അക്ബറിന് ഇമ്മാതിരിയൊരു സംവിധാനമാണ് ഈ പാര്‍ട്ടി എന്ന് ഇപ്പോളാണ് മനസിലായത്. മുസല്‍മാന്‍ ബിജെപി ആകുമ്പോഴുള്ള ഒറ്റപ്പെടല്‍ പാര്‍ട്ടി മനസിലാക്കിയില്ല എന്നാണ് ആവലാതി. അബ്ദുല്ലക്കുട്ടി പോലും ആ ഒറ്റപ്പെടലില്‍ ഒരു താങ്ങോ തണലോ ആയില്ല എന്നുവേണം മനസിലാക്കാന്‍. ഒറ്റപ്പെടല്‍ മാനിയ വന്ന സ്ഥിതിക്ക് മാറ്റാന്‍ ഇനി വല്ല ലീഗിലും ചേരുമോ ആവോ. അപ്പോ ബിജെപിയുടെ വാര്യന്‍ കുന്നനെ ഇനി ആര് നയിക്കും.  അറിയില്ല. മമ ധര്‍മ്മ ഇനി തവ ധര്‍മ്മ എന്ന് ഓര്‍പ്പിമിക്കുകയാണ്. കടുത്ത അനിശ്ചിതത്വത്തിനിടയില്‍ പറയുന്നതുകൊണ്ട് ഒന്നും തോന്നരുത്.  

കെപിസിസി ഭാരവാഹിപ്പട്ടികയുമായി പ്രസിഡന്‍റ് കെ സുധാകരനും പ്രതിപക്ഷനേതാവ് വിഡി സതീശനും ഡല്‍ഹിക്ക് പോയിരുന്നു. ഇക്കുറി ഭാരവാഹിപ്പട്ടികക്ക് ഭാരം നന്നേ കുറവാണ് എന്നൊക്കെ പ്രഖ്യാപിച്ചായിരുന്നു പോക്ക്. ഡല്‍ഹിയില്‍ ചെല്ലുന്നു, ഗ്രൂപ്പുകാര്‍ കാണാതിരിക്കാന്‍ അരപ്പട്ടയില്‍ തിരുകിയിരിക്കുന്ന ഭാരമില്ലാ പട്ടിക ഹൈക്കമാന്‍ഡിന് നല്‍കുന്നു. അവരുടെ കമാന്‍ഡിന് നില്‍ക്കാതെ മടങ്ങുന്നു. അതായിരുന്നു ഷെഡ്യൂള്‍. അങ്ങനെ അവര്‍ ഇന്ദ്രപ്രസ്ഥത്തിന്‍റെ ഇടനാഴികളിലെത്തി. അപ്പോ എങ്ങനാ പ്രസിഡന്‍റേ കാര്യങ്ങള്‍.  ഇതുപറഞ്ഞത് ഒന്‍പതാം തീയതി. ശനിയാഴ്ച. രാത്രി ഫൈനലൈസ് ചെയ്യുമത്രേ. നേരം വെളുത്തു. ഫൈനലൈസ് ചെയ്തോ ഇല്ലോയോ. അറിയില്ല. പക്ഷേ ഇന്നലെ രാത്ര വരുമെന്നു പറഞ്ഞ ലിസ്ററ് വന്നില്ല. പകരം വിഡി സതീശന്‍ വന്നു. വിഡിയോ കാണാം:

MORE IN THIRUVA ETHIRVA
SHOW MORE
Loading...
Loading...