കെ.സുരേന്ദ്രന്‍ 'രാജാവിന്‍റെ' കസേരയില്‍; ശോഭ സുരേന്ദ്രനെ 'നൈസായങ്ങ്' ഒഴിവാക്കി

thiruvanew
SHARE

തിന്നിട്ട് എല്ലില്‍ കയറി എന്ന ലൈനിലാണ് കാര്യങ്ങള്‍. വിതച്ച് കൊയ്ത് കളപ്പുരയില്‍ എത്തിച്ചുതന്ന കര്‍ഷകരെ വണ്ടികയറ്റി കൊല്ലുന്ന എന്‍റര്‍ടെയ്ന്‍റ്മെന്‍റ് പരിപാടിയിലാണ് യുപി സര്‍ക്കാര്‍. ഈ ലഖിംപുര്‍ യുപിയിലാണ്. അതുകൊണ്ട് രാജ്യത്ത് നിലനില്‍ക്കുന്ന നിയമങ്ങള്‍ അവിടെ ബാധകമല്ല എന്നതാണ്  സര്‍ക്കാരിന്‍റെ നിലപാട് .  കലാപപരിപാടികള്‍ക്ക് നേതൃത്വം നല്‍കുന്നത് കേന്ദ്ര ആഭ്യന്തരസഹമന്ത്രി അജയ് മിശ്രയാണ്. സഹായത്തിനായി മകന്‍ ആശിഷ് മിശ്രയുമുണ്ട്. കൊലപാതകത്തിന് നേതൃത്വം നല്‍കിയ ആശിഷിന്‍റെ വീടിന് മുന്നില്‍ തിരക്കില്ലെങ്കില്‍ സ്റ്റേഷന്‍ വരെ ഒന്നു വരണം എന്ന് പൊലീസ് നോട്ടീസ്  ഒട്ടിച്ചിട്ടുണ്ട്. ആശിഷ് ഇന്ന് നല്ല തിരക്കായിരുന്നു. അതുകൊണ്ട് സ്റ്റേഷനില്‍ പോകാന്‍ പറ്റിയിട്ടില്ല. ആരെയും വെറുതെ വിടില്ല എന്ന് യുപിയിലെ നിയമമന്ത്രി പറഞ്ഞിട്ടുണ്ട്. കര്‍ഷകരെ ഉദ്ദേശിച്ച് പറഞ്ഞതാകാനാണ് സാധ്യത. വിഡിയോ കാണാം. 

MORE IN THIRUVA ETHIRVA
SHOW MORE
Loading...
Loading...