കാനത്തിന്‍റെ രാജ; പുട്ടിയിടുന്ന ബിജെപി; സഭയിലെ കഥയില്ലാ കഥകളും

thiruva
SHARE

എന്നാപ്പിന്നെ ഇന്നത്തെ സദ്യ വിളമ്പിത്തുടങ്ങുകയാണ്. സിപിഐയിലെ പ്രാദേശിക ദേശീയ അന്തര്‍ധാര, ബിജെപിയുടെ മുഖംമിനുക്കല്‍ അഥവാ പുട്ടിയിടല്‍, നിയമസഭയിലെ ഒരു കഥയുമില്ലാത്ത ഒരു കഥ എന്നിവയാണ് ഇന്നത്തെ വിഭവങ്ങള്‍. ഇത്രയും വിളമ്പിയിട്ട് എല്ലാം വിളമ്പി എന്നു നമ്മള്‍ അങ്ങ് പറയും. വിശ്വസിച്ചോണം. പറയാന്‍ എഴുതിവച്ചൊരു പഴമൊഴി ഉണ്ടായിരുന്നു. അതിലും നല്ലൊരെണ്ണവുമായി പിടി തോമസ് വന്നതിനാല്‍ മൈക്കും അവസരവും പുള്ളിക്ക് കൊടുക്കുകയാണ്

അതെ ഇത്രയും പറഞ്ഞ് തുടങ്ങുകയാണ് ഇന്നത്തെ തിരുവാ എതിര്‍വാ.  കമ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ എന്നാണ് സിപിഐ എന്നതിന്‍റെ പൂര്‍ണ രൂപം എങ്കിലും കേരളത്തിലെ സിപിഐക്കാര്‍ അത് അത്രക്ക് അംഗീകരിച്ചിട്ടില്ല. പ്രത്യേകിച്ച് പാര്‍ട്ടി സംസ്ഥാന സംക്രട്ടറി കാനം രാജേന്ദ്രന്‍. ഒന്നാം പിണറായി മന്ത്രസഭയുടെ കാലത്ത് ഇടതുമുന്നണിക്കകത്തെ പ്രതിപക്ഷമായിരുന്നു സിപിഐ. കാനമായിരുന്നു പ്രതിപക്ഷ നേതാവ് എന്നത് പ്രത്യേകം പറയേണ്ടതില്ലല്ലോ. സര്‍ക്കാരിനെ വിമര്‍ശിച്ച് മുന്നണിയിലും മന്ത്രിസഭയിലും നിന്നപ്പോള്‍ പലരും പറഞ്ഞു കാനം ഇരിക്കുന്ന കൊമ്പ് മുറിക്കുന്ന ടൈപ്പാണെന്ന്. പിണറായിയെ പത്ത് പറയാതെ ഉറങ്ങാന്‍ പറ്റാത്ത കാനത്തിന് അന്നത്തെ മാനസിക അവസ്ഥയില്‍ ഇപ്പോള്‍ നല്ല മാറ്റമുണ്ട്. അങ്ങനെ കാനം നല്ല കുട്ടിയായി മാറിയെന്ന സന്തോഷത്തില്‍ കേരള സര്‍ക്കാര്‍ ഇരിക്കുമ്പോളാണ് ആ വാര്‍ത്ത ടെലിവിഷനില്‍ എഴുതിക്കാണിക്കുന്നത്. കേരളത്തിലെ പൊലീസ് വകുപ്പില്‍ ആര്‍എസ്എസ് സെല്‍ എന്ന് സിപിഐ. എഡാാ എന്നൊരു വിളി എകെജി സെന്‍ററില്‍ നിന്ന് എംഎന്‍ സ്മാരകം ലക്ഷ്യമാക്കി നീണ്ടു. അപ്പോള്‍ കാനം മുറ്റത്തുവന്നു നിന്നു പറഞ്ഞു. എടാ അല്ല എടീ. അതെ ആനി രാജ എന്ന ദേശീയ നേതാവായിരുന്നു കേരള പൊലീസ് ഇട്ടിരിക്കുന്നത് കാക്കി പാന്‍റല്ല കാക്കി നിക്കറാണെന്ന് സംശയം പറഞ്ഞത്.

ആനി രാജയെ പാര്‍ട്ടി ദേശീയ നേതൃത്വം തള്ളിയില്ല. ജനറല്‍ സെക്രട്ടറി രാജ ആനിയുടെ അടുത്തേക്ക് പിന്തുണയുമായി ചേര്‍ന്നു നിന്നു. അപ്പോള്‍ അവര്‍ ആനി രാജയായി. കാനം രാജേന്ദ്രന് കേരള സര്‍ക്കാരിനെയും ഇവിടുത്തെ പൊലീസിന്‍റെ മാവോയിസ്റ്റ് വേട്ടയെയുമൊക്കെ വിമര്‍ശിക്കാം. എന്നാല്‍ പുറത്തുനിന്നൊരാള്‍ വന്ന് തന്‍റെ റോള്‍ കൈയ്യേറുന്നത് കാനത്തിന് ഇഷ്ടമല്ല. അതിപ്പോ ജനറല്‍ സെക്രട്ടറിയാണെങ്കിലും. കനത്തിലാണ് കാനം പ്രതികരിച്ചത്. രാജയും ഒട്ടും കനം കുറച്ചില്ല. കേരള പൊലീസ് ഞങ്ങള്‍ക്ക് പുല്ലാണേ എന്ന് രാജയും ആനിക്കൊപ്പം കോറസായി

MORE IN THIRUVA ETHIRVA
SHOW MORE
Loading...
Loading...