പിണറായി പറഞ്ഞു; എല്ലാം വിഴുങ്ങി വിജയരാഘവന്‍; വല്ലാത്ത ‘അനുസരണ’..!

Thiruvaa-New_1
SHARE

മതം പൊട്ടി നില്‍ക്കാണല്ലോ കേരളത്തിലെ ചില മതനേതാക്കള്‍ക്ക്. മതം എന്നതിന് അഭിപ്രായം എന്നൊക്കെയാണ് അര്‍ഥമെങ്കിലും മറ്റ് മതക്കാരെ താറടിക്കാന്‍ വേണ്ടിയുള്ള അഭിപ്രായപ്രകടനങ്ങള്‍ പലരീതിയില്‍ പുറത്തുവിടലാണ് ഇപ്പോ പുരോഹിതരുടെ പ്രധാന ഹോബി. അതുകൊണ്ടെന്താ കോവിഡ് ഒക്കെ വന്നപ്പോ മൂലക്കായിപ്പോയവര്‍ ലൈംലൈറ്റില്‍ സീറ്റുറപ്പിച്ചിട്ടുണ്ട്. വേറെ പണിയൊന്നും അറിയാഞ്ഞിട്ടാവും. ഇല്ലെങ്കില്‍ വല്ല ബോട്ടില്‍ ആര്‍ട്ടോ, ഗാര്‍ഡന്‍ മേക്കിങോ ഒക്കെയായി സമയം കളയാവുന്നതായിരുന്നു. അപ്പോഴാണ് മഹാപാണ്ഡിത്യത്തിന്‍റെ ബുദ്ധിയില്‍ നാര്‍ക്കോട്ടിക് ജിഹാദ് ഒക്കെ ലഡുപോലെ പൊട്ടിയത്. ആ പൊട്ടലില്‍ മതേതരത്തിന്‍റെയും സാമുദായിക സൗഹാര്‍ദത്തിന്‍റെയും ഭാഗത്ത് നില്‍ക്കാന്‍ രണ്ടാമതൊന്ന് ആലോചിക്കാനില്ല എന്നിരിക്കെ ഭരണകക്ഷിയും സര്‍ക്കാരും ആദ്യം ഒന്ന് ഉരുണ്ടുകളിച്ചത്. പക്ഷേ റാഡിക്കലായ ഒരു മാറ്റം അല്ലായിരുന്നു പോലും അത്. കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പിണറായി സഖാവ് കാര്യത്തിലൊരു നിലപാട് പ്രഖ്യാപിച്ചപ്പോഴാണ് പാര്‍ട്ടിക്ക് സെക്രട്ടറിക്കും നിലപാട് മാറ്റേണ്ടിവന്നത്. 

ഇല്ല. ആലോചിക്കുന്നില്ല. അപ്പോ പിന്നെ താങ്കള്‍ ആ മുഖ്യമന്ത്രി ഉള്‍പ്പെടുന്ന പാര്‍ട്ടിയുടെ സെക്രട്ടറി ആണല്ലോ, ആ നിലയ്ക്ക് ഇക്കഴിഞ്ഞ 17ാം തിയതി പറഞ്ഞത് ഇങ്ങനെയായിരുന്നില്ലല്ലോ സഖാവേ. മുഖ്യമന്ത്രി പറയുന്നു ബിഷപ്പ് തിരുത്തണം എന്ന്. സെക്രട്ടറി അന്ന് പറഞ്ഞതോ.?  

പാലാ ബിഷപ്പ് അന്ന് പറഞ്ഞതില്‍ ഒരു മാറ്റവും ഇതിനിടയില്‍ വന്നിട്ടില്ല. വേറൊന്നും അദ്ദേഹം പറഞ്ഞിട്ടുമില്ല. പിന്നെങ്ങനെയാണ് വെറും ആറുദിവസത്തിന്‍റെ വ്യത്യാസത്തില്‍ മുഖ്യമന്ത്രി പാര്‍ട്ടി സെക്രട്ടറിയെ തിരുത്തുന്നതും സെക്രട്ടറി മുഖ്യമന്ത്രിയുടെ കൂടെ നിക്കുന്നത്. ഒരെത്തും പിടിയും കിട്ടുന്നില്ല. പണ്ടൊക്കെ പാര്‍ട്ടിയും സെക്രട്ടറിയ്ക്കും കീഴിലായിരുന്നു പാര്‍ട്ടിയുടെ മുഖ്യമന്ത്രി. ഓരോരോ മാറ്റങ്ങളേ. വിഡിയോ കാണാം.

MORE IN THIRUVA ETHIRVA
SHOW MORE
Loading...
Loading...