അച്ചടക്കത്തോടെ ഇറങ്ങി മാറിക്കയറി‍; ഇനി എകെജി സെന്ററിന്‍റെ ഐശ്വര്യം..!

thiruva-ethirva
SHARE

ആരാണീ കെ.പി. അനില്‍കുമാര്‍ എന്ന് ചില ദോഷൈകദൃക്കുകള്‍ ചോദിക്കാനിടയുള്ളതിനാല്‍ അവരുടെ അറിവിലേക്കായി ചില കാര്യങ്ങള്‍ ബോധ്യപ്പെടുത്തുകയാണ്. അനില്‍ കുമാര്‍ സാറെ... തുടങ്ങിക്കോളൂ. കെഎസ്്യു, യൂത്ത് കോണ്‍ഗ്രസ് വരെ എത്തിയല്ലോ. ആകെ 51 വയസ്സേയുള്ളൂ. അതിനുള്ളില്‍ തന്നെ 43 വര്‍ഷത്തെ കോണ്‍ഗ്രസ് പ്രവര്‍ത്തനപാരമ്പര്യം. സമ്മതിക്കണം. പക്ഷേ ഡിസിസി പ്രസിഡന്‍റ് സ്ഥാനം കിട്ടില്ലെന്നായപ്പോള്‍ ചെറുതായൊന്നും പ്രതികരിച്ചുപോയി. അതിനാണ് ഈ കോണ്‍ഗ്രസ് നേതൃത്വം തന്നെ ഇങ്ങനെ സസ്പെന്‍ഡ് ചെയ്തത്. പോവ്വാണെന്ന് പറയുമ്പോ എങ്ങോട്ടാണ് പോവുന്നതെന്നുകൂടി പറയേണ്ടതുണ്ട്. അച്ചക്കമുള്ള പാര്‍ട്ടി പ്രവര്‍ത്തകരൊക്കെ അങ്ങനെയാണ്. കോണ്‍‌ഗ്രസ് അച്ചടക്കമുള്ള പാര്‍ട്ടിയായിപ്പോയതാണ് കെ.പി. അനില്‍കുമാറിന്‍റെ പ്രശ്നം. സിപിഎമ്മില്‍ പിന്നെ അഭിപ്രായങ്ങള്‍ വാരിവിതറാന്‍ സാധിക്കുമല്ലോ എന്നോര്‍ക്കുമ്പോ ഒരു സന്തോഷമുണ്ട്.  അങ്ങനെ ലിബറല്‍ ഡമോക്രാറ്റിക് പാര്‍ട്ടിയായ കോണ്‍ഗ്രസിനെ സെമി കേഡര്‍ ആക്കുന്നതില്‍ പ്രതിഷേധിച്ച് ആ കോണ്‍ഗ്രസുകാരന്‍ ഫുള്‍ കേഡറായി മാറിയിരിക്കുന്നു സുഹൃത്തുക്കളേ. ഇന്ത്യന്‍ രാഷ്ട്രീയ ചരിത്രത്തിന്‍റെ ഗതിവിഗതികള്‍ നിര്‍ണയിക്കാവുന്ന വമ്പന്‍ തീരുമാനമാണത്. സത്യത്തില്‍ ഈ തീരുമാനത്തിലേക്ക് കെ.പി. അനില്‍കുമാറിനെ നയിച്ച സംഭവങ്ങളെ ഒന്നു മനസിലാക്കേണ്ടതുണ്ട്. ചില ഫ്ളാഷ് ബാക്കുകള്‍ അഥവാ എകെജി സെന്‍ററില്‍ പോകുന്നതിന് മുമ്പുള്ള കഥകള്‍.വിഡിയോ കാണാം. യും വച്ചോ ആവോ? ശരിയാണ്. ഒരു ന്യായവുമില്ല. അല്ലെങ്കിലും ചോദിച്ചാല്‍ അങ്ങ് എടുത്ത് കൈയ്യില്‍ തരല്ലേ അവര്. കാണാം തിരുവാ എതിർവാ. 

MORE IN THIRUVA ETHIRVA
SHOW MORE
Loading...
Loading...