പച്ചക്കാര്‍ഡിൽ മഞ്ഞ നിറം അടിച്ച് പറ്റിച്ചു; പച്ചപ്പ് കാണാതെ 'ഹരിത'

thiruva
SHARE

കോണ്‍ഗ്രസുകാര്‍ക്ക് ഒരിക്കലും സഹിക്കാന്‍ കഴിയാത്ത തീരുമാനങ്ങള്‍ നടപ്പാക്കി ഏകാധിപതിയായി മുന്നോട്ടു പോവുകയാണ് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍. ഒരു ശരാശരി കോണ്‍ഗ്രസുകാരന്‍റെ പ്രാധമിക ആഗ്രഹങ്ങള്‍ക്കുമേലാണ് സുധാകരന്‍ അച്ചടക്കത്തിന്‍റെ വാള്‍ വീശിയിരിക്കുന്നത്. പരസ്യപ്രസ്ഥാവന നിരോധിച്ചതോടെ തന്നെ ആകെ മൂഡ് പോയ പാര്‍ട്ടിക്കാരോട് സുധാകരന്‍റെ അടുത്ത തിട്ടൂരം. സ്വന്തമായി ഫ്ലക്സ് വയ്ക്കരുത്. ആത്മരതിയുടെ ആ സാധ്യതയും തടയപ്പെട്ടിരിക്കുന്നു. സ്വന്തമായി അല്ലാതെ  കോണ്‍ഗ്രസുകാരുടെ ഫ്ലക്സ് ആര് വയ്ക്കാനാണ്. താഴേത്തലത്തിലെ പള്‍സ് സുധാകരന് അത്ര അറിയില്ലെന്നു തോന്നുന്നു.  ഫ്ലക്സ് വ്യവസായത്തിനു തന്നെ തിരിച്ചടിയായ  തീരുമാനത്തിനെതിരെ വരും ദിവസങ്ങളില്‍ കലാപക്കൊടി ഉയര്‍ന്നേക്കും. എന്നാപ്പിന്നെ നമുക്ക് തുടങ്ങാം. തിരുവാ എതിര്‍വാ

പച്ചക്ക് ചിലത് പറഞ്ഞതിന്‍റെ പേരില്‍ എംഎസ്എഫിന്‍റെ വനിതാ കൂട്ടായ്മയായ ഹരിത വിവാദത്തിലായിട്ട് കുറച്ചു ദിവസമായി. മുസ്ലിം‍ലീഗിന് നല്ല സമയമായതുകൊണ്ട് ഒന്നിന് പുറകേ ഒന്നായി ആരോപണങ്ങള്‍ ധാരാളം കിട്ടുന്നുണ്ട്. എംഎസ്എഫ് നേതാക്കള്‍ സ്ത്രീവിരുദ്ധമായി സംഘടനാ യോഗത്തില്‍ പ്രസംഗിച്ചതാണ് പ്രസ്തുത വിവാദ വിഷയം. ലീഗില്‍ നിന്ന് സ്ത്രീ ശബ്ദം ഉയര്‍ന്നപ്പോള്‍ ആരും ആദ്യം വിശ്വസിച്ചില്ല. കുഞ്ഞാലിക്കുട്ടി മിമിക്രി പ്രാക്ടീസ് ചെയ്യുകയാണെന്നാണ് വിചാരിച്ചത്. പിന്നീടാണ് ഹരിത എന്ന സംഘടനയാണ് ആ ശബ്ദത്തിന് പിന്നില്‍ എന്ന് മനസിലായത്. തുടര്‍ന്ന് ഹരിതക്ക് ലീഗ് മഞ്ഞക്കാര്‍ഡ് നല്‍കി. ഇവര്‍ക്കു നല്‍കാന്‍ വേണ്ടി മാത്രമായി കൈയ്യിലുണ്ടായിരുന്ന പച്ചക്കാര്‍ഡിന് മഞ്ഞ നിറം അടിച്ചതാണ്

ആ മോഡേണ്‍ ഫാമിലി ഇന്നലെ  മലപ്പുറത്ത് യോഗം ചേര്‍ന്നു. ലീഗിന് യോഗമെന്നു പറഞ്ഞാല്‍ തന്നെ അത് ആഘോഷമാണ്. വെളുവെളുത്ത കുപ്പായത്തില്‍ അത്തറൊക്കെ പൂശി എല്ലാവരും എത്തി

പുലിക്കുട്ടികളൊക്കെ എത്തിയ സ്ഥിതിക്ക് യോഗം തുടങ്ങാവുന്നതാണ്. അല്ല എന്താണ് അജണ്ട. അത് അറിയണമല്ലോ

ലോപവര്‍ കമ്മിറ്റിയും ഹൈപ്പവര്‍ കമ്മിറ്റിയും മാറി മാറി ചേരും. മിക്ക കമ്മിറ്റിയിലും ഈ പറയുന്ന പ്രമുഖന്‍മാരാണുള്ളത് എന്നു മാത്രം. അതു പോട്ടെ. ആ ഹരിത കമ്മിറ്റി താല്‍ക്കാലികമായി മരവിപ്പിച്ചിരിക്കുകയാണല്ലോ. അക്കാര്യമൊത്തെ ചര്‍ച്ചിതമാകുമോ

MORE IN THIRUVA ETHIRVA
SHOW MORE
Loading...
Loading...