മച്ചാനേ കൊച്ചിക്ക് വാ..; ഇ.ഡിയുടെ ഹീറോ ജലീല്‍; മുണ്ടിടാതെ പോകാം..!

Thiruvaa
SHARE

സഹകരണ മേഖല എന്ന് ആ മേഖലക്ക് പേരിട്ടത് എന്തുകൊണ്ട് എന്നു സംശയമുണ്ടായിരുന്ന കുറച്ചുപേരെങ്കിലും നാട്ടില്‍ ഉണ്ടായിരുന്നു. അവരുടെ സംശയം തീര്‍ന്നുകാരണം എന്ന വിശ്വാസത്തില്‍ തുടങ്ങുകയാണ് ഇന്നത്തെ തിരുവാ എതിര്‍വാ. മുന്‍ മന്ത്രി കെടി ജലീല്‍ കഴിഞ്ഞ ദിവസം കൊച്ചി ഇഡി ഓഫീസില്‍ നില്‍ക്കുന്നതായി വിവരമുണ്ടായിരുന്നു. പണ്ട് ആരും കാണാതെ പരപരാ പുലര്‍ച്ചക്ക് ഔദ്യോഗിക വാഹനം ആലപ്പുഴ ജില്ലാ അതിര്‍ത്തിയില്‍ പാത്തുവച്ചിട്ട് സ്വകാര്യ വാഹനത്തില്‍ ഒളിച്ചാണ് ഇഡിക്കു മുന്നില്‍ ജലീല്‍ പോയിരുന്നതെങ്കില്‍ ഇപ്പോ പകല്‍ വെളിച്ചത്തില്‍ നല്ല തെളിച്ചത്തിലാണ് പോക്ക്. അപ്പോള്‍തന്നെ മനസിലാകുമല്ലോ പുള്ളി വില്ലനല്ല ഹീറോയാണ് എന്ന്. പണ്ട് ഇഡിക്കു മുന്നില്‍ നിരവധി തവണ പോയതിന് ഗുണമുണ്ടായി. അവിടെ ധാരാളം പരിചയക്കാരായി. കുഞ്ഞാലിക്കുട്ടിക്കെതിരെ കള്ളപ്പണ ഇടപാടില്‍ ചിലത് വെളിപ്പെടുത്താനുണ്ട് എന്നൊക്കെ ഇഡിയിലെ പരിചയക്കാരാട് ജലീല്‍ പറഞ്ഞു. എന്നാ കൊച്ചിക്ക് വാ മച്ചാ എന്ന് ഇഡി. വരാന്‍ വഴി അറിയാമോ എന്ന് ചോദിച്ച് ഇഡി നൈസായി ഒന്ന് ആക്കിയോ എന്ന് സംശയമുണ്ട്. എന്തായാലും ജലീല്‍ ഇഡി ആപ്പീസില്‍ പോയി. മലപ്പുറം എആര്‍ നഗര്‍ സഗകരണ ബാങ്കില്‍ നിരവധി കള്ള അക്കൗണ്ടുകളുണ്ടെന്നും ആ കള്ളനെ തനിക്ക് നല്ലോണം അറിയാമെന്നും ജലീല്‍ പറഞ്ഞു. പണ്ട് സ്വര്‍ണ, ഈന്തപ്പഴ ഇടപാടില്‍ ജലീല്‍ പറഞ്ഞത് വിശ്വസിക്കാതിരുന്ന ഇഡി ഇക്കുറി ആ ജലീലില്‍ ഒരു വിശ്വാസിയെ കണ്ടു. വിഡിയോ കാണാം.

MORE IN THIRUVA ETHIRVA
SHOW MORE
Loading...
Loading...